സച്ചിന്‍ അത് നോ ബോളാണ്... ട്രോളിയത് സാക്ഷാല്‍ ഐസിസി, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ക്ലാസിക് മറുപടി
മുംബൈ: ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളത്തില്‍ ഇല്ലെങ്കിലും പുറത്ത് ഇപ്പോഴും ആരാധകരെ രസിപ്പിക്കുകയാണ്. ഐപിഎല്ലിലെ പുതിയ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരമായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. രസകരമായ ഒരു ട്രോളും അതിന് സച്ചിന്‍ നല്‍കിയ എപ്പിക്ക് മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സച്ചിനെ ട്രോളിയത് മറ്റാരുമല്ല സാക്ഷാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തന്നെയാണ്. ട്വിറ്ററിലെ ഒഫീഷ്യല്‍ പേജിലൂടെയായിരുന്നു ഇത്. ഈ ട്രോളിന് കുറിക്കു കൊള്ളുന്ന മറുപടിയും സച്ചിന്‍ നല്‍കിയിട്ടുണ്ട്.
നെറ്റ്‌സില്‍ പരിശീലനം
നവി മുംബൈയിലെ ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമി ക്യാംപില്‍ വച്ച് സച്ചിന്‍ ബാല്യകാല സുഹൃത്തും മുന്‍ ക്രിക്കറ്ററുമായ വിനോദ് കാംബ്ലിക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോയെയാണ് ഐസിസി ട്രോളിയത്. സച്ചിന്‍ തന്നെയാണ് തന്റെ ഒഫീഷ്യല്‍ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നെറ്റ്‌സില്‍ പന്തെറിയുന്ന സച്ചിന്‍ ഇടയ്ക്ക് ക്രീസിന് പുറത്തേക്കിറങ്ങി നോ ബോള്‍ എറിഞ്ഞതിനെയാണ് ഐസിസി തമാശരൂപേണ കളിയാക്കിയത്.
നിങ്ങളുടെ മുന്‍കാല്‍ നോക്കൂയെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്. സച്ചിന്‍ ബൗള്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം തന്നെ അംപയര്‍ സ്റ്റീവ് ബക്ക്‌നര്‍ നോ ബോള്‍ വിളിക്കുന്ന ചിത്രവുമുണ്ട്.
സച്ചിന്റെ മറുപടി ഇറങ്ങനെ
കരിയറില്‍ പല തവണ അംപയറുടെ വിവാദപരമായ തീരുമാനങ്ങളെ തുടര്‍ന്ന് പുറത്തായിട്ടുള്ള താരമാണ് സച്ചിന്‍. ഇവയില്‍ ചിലതില്‍ അംപയര്‍ ബക്‌നര്‍ തന്നെയാണ് അദ്ദേഹത്തെ ഔട്ട് വിളിച്ചത്.
ഇത്തവണ താന്‍ ബാറ്റ് ചെയ്യുകയല്ല ബൗള്‍ ചെയ്യുകയാണണെന്നായിരുന്നു ഐസിസിയുടെ ട്രോളിന് സച്ചിന്റെ മറുപടി. അംപയറുടെ തീരുമാനം തന്നെയാണ് അന്തിമമെന്നും സച്ചിന്‍ തമാശയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

റെക്കോര്‍ഡുകളുടെ തോഴന്‍
ലോക ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ തോഴനെന്നാണ് സച്ചിന്‍ വിശേഷിപ്പിക്കപ്പെടുന്നത്. 2013ല്‍ ക്രിക്കറ്റിനോടു വിട പറയും മുമ്പ് ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലേക്കു മാറ്റിയിരുന്നു. 24 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറില്‍ 34,357 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചുകൂട്ടിയത്.
1989ല്‍ 16ാം വയസ്സിലാണ് സച്ചിന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. നിലവില്‍ ടെസ്റ്റിലും (15,921 റണ്‍സ്) ഏകദിനത്തിലും (18,426 റണ്‍സ്) ഏറ്റവുമധികം റണ്‍സെടുത്തതും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും കൂടി 30,000ത്തിന് മുകൡ സ്‌കോര്‍ ചെയ്ത ഏക താരവും സച്ചിനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications