
സൗമ്യ സര്‍ക്കാരിന്റെ ആഹ്ലാദപ്രകടനം
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശിനായി വിക്കറ്റെടുത്ത ശേഷം റൊണാള്‍ഡോ സ്‌റ്റൈലില്‍ സൗമ്യ സര്‍ക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. നോട്ടിങ്ഹാമില്‍ നടന്ന കളിയില്‍ താരം മൂന്നു വിക്കറ്റെടുത്തിരുന്നു.
21ാമത്തെ ഓവറില്‍ ഓസീസ് ഓപ്പണറും ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചിനെ ഔട്ടൗക്കിയ ശേഷമാണ് സൗമ്യ റൊണാള്‍ഡോയുടെ ട്രേഡ് മാര്‍ക്കായ ആഹ്ലാദ പ്രകടനം അനുകരിച്ചത്.
ഐസിസിയുടെ ട്വീറ്റ്
സൗമ്യയുടെയും റൊണാള്‍ഡോയുടെയും ആഹ്ലാദ പ്രകടനത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമുള്ള ഐസിസിയുടെ ട്വീറ്റാണ് വിവാദമായി മാറിയത്. ജനനം കൊണ്ടു വേര്‍തിരിക്കപ്പെട്ടവരെന്ന അടിക്കുറിപ്പോടെയായിരുന്നു ഐസിസി ഫോട്ടോ ട്വീറ്റ് ചെയ്തത്.
നിമിഷങ്ങള്‍ക്കകം ഇത് വൈറലായി മാറുകയും ചെയ്തു. ഇതിഹാസ താരമായ റൊണാള്‍ഡോയെ ബംഗ്ലാദേശിന്റെ ഒരു ചെറിയ കളിക്കാരനുമായി താരതമ്യം ചെയ്തത് ആരാധകര്‍ക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെന്നു പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.
രസകരമായ ട്രോളുകള്‍
ഐസിസിയുടെ ട്വീറ്റിന് രസകരമായ പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്. കുതിരകളുടെ റേസില്‍ കഴുതയും ഓടുമോയെന്നായിരുന്നു ഒരു ട്വീറ്റ്.
ഇത് കുറച്ച് ഓവറായിപ്പോയില്ലേയെന്നായിരുന്നു മറ്റൊരു പ്രതികരണം. ഐസിസിയുടെ ട്വീറ്റ് നല്ല തമാശ തന്നെയാണ്. പക്ഷെ റൊണാള്‍ഡോയുമായി താരതമ്യം വേണ്ട, കാരണം അദ്ദേഹമൊരു ഇതിഹാസമാണെന്നായിരുന്നു വേറെയൊരു ട്വീറ്റ്.
ഐസിസിയുടെ ട്വീറ്റ് ചിരിപ്പും. കാരണം കടുവയെപ്പോലെ പൂച്ച നടന്നെന്നു കരുതി പൂച്ചയെ കടുവയുമായി താരതമ്യം ചെയ്യരുതെന്നും മറ്റൊരാള്‍ കളിയാക്കി.

ഓസീസിന് തകര്‍പ്പന്‍ ജയം
റണ്‍ മഴ കണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയം കൊയ്തിരുന്നു. 48 റണ്‍സിനാണ് നിലവിലെ ചാംപ്യന്‍മാര്‍ ജയിച്ചുകയറിയത്. ആദ്യ.ം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണറുടെ (166) സെഞ്ച്വറിക്കരുത്തില്‍ അഞ്ചു വിക്കറ്റിന് 381 റണ്‍സ് അടിച്ചെടുത്തിരുന്നു.
മറുപടിയില്‍ ബംഗ്ലാദേശും ഇതേ നാണയത്തിലാണ് തിരിച്ചടിച്ചത്. എന്നാല്‍ എട്ടു വിക്കറ്റിന് 333 റണ്‍സില്‍ അവര്‍ കീഴടങ്ങുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീം (102) സെഞ്ച്വറി നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.


Click it and Unblock the Notifications