Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് റാങ്കിങ്; കോലിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു; തൊട്ടുപിന്നിലെത്തി സ്മിത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാളുകളായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഭീഷണിയായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഒരുവര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീരമായി മടങ്ങിയെത്തിയ സ്മിത്ത് ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ തന്നെ വരവറിയിച്ചു. ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്താണ് സ്മിത്ത് എത്തിയിരിക്കുന്നത്. ഇതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാമതായി.

smith-virat

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 144 ഉം രണ്ടാം ഇന്നിങ്‌സില്‍ 142 ഉം റണ്‍സെടുത്ത താരം ഓസ്‌ട്രേലിയയുടെ വിജയത്തിന് നിര്‍ണായകമായി. മത്സരത്തില്‍ 251 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആഷസില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ബാറ്റ്‌സ്മാനുമാണ് സ്മിത്ത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോലി അവസാനമായി കളിച്ചത്. കോലിക്കിപ്പോള്‍ 922 പോയന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 913 പോയന്റുണ്ട്. മൂന്നാം സ്ഥാനത്തേക്ക് കയറിയ സ്മിത്തിന് 903 പോയന്റാണുള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ ആഷസ് കഴിയുമ്പോഴേക്കും സ്മിത്തിന് ഒന്നാം സ്ഥാനം തിരലിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ബൗളര്‍മാരുടെ പട്ടികയില്‍ ഓസട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, മറ്റൊരു സൗത്ത് ആഫ്രിക്കന്‍ താരം വെര്‍നോണ്‍ ഫിലാന്‍ഡര്‍, ന്യൂസിലന്‍ഡിന്റെ നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനത്തുണ്ട്. ടീമുകളില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും.

Story first published: Wednesday, August 7, 2019, 9:20 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+