വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിസി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ തലപ്പത്ത്, ജൂണില്‍ ചാമ്പ്യനെ അറിയാം

ദുബായ്: ഓസ്‌ട്രേലിയന്‍ പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കടുത്ത തിരിച്ചടി. ഏറ്റവും പുതിയ ഐഎസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പല ടെസ്റ്റ് പരമ്പരകളും റദ്ദാക്കിയിരുന്നു. ഈ മത്സരങ്ങളെല്ലാം സമനിലയാണെന്ന രീതിയില്‍ പരിഗണിച്ച് പോയിന്റ് തുല്യമായി പങ്കിട്ടാണ് പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിക പ്രഖ്യാപിച്ചത്.

Australia displaces India, takes top spot in World Test Championship rankings

ഇതാണ് ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമതെത്താന്‍ കാരണം. നിലവില്‍ പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍ നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയിയെ കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ ഇത്തരമൊരു പോയിന്റ് നീക്കം ഇപ്പോള്‍ കൊണ്ടുവരേണ്ട ആവിശ്യം ഉണ്ടെന്ന നിലപാടാണ് ഐസിസി സ്വീകരിച്ചത്.

austest

മൂന്ന് പരമ്പരകളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു തോല്‍വിയും നേടിയ ഓസ്‌ട്രേലിയക്ക് 296 പോയിന്റാണുള്ളത്. ഇന്ത്യയെക്കാള്‍ ഒരു പരമ്പര കുറച്ചാണ് ഓസീസ് കളിച്ചിരിക്കുന്നത്. അങ്ങനെ പോയിന്റിന്റെ ശരാശരി പരിഗണിക്കുമ്പോള്‍ 82.2 ശതമാനത്തോടെ ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് മത്സരം ജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ചെയ്തു. 360 പോയിന്റാണ് ഇന്ത്യക്കുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടാണ്. നാല് പരമ്പര കളിച്ച ഇംഗ്ലണ്ട് എട്ട് മത്സരത്തില്‍ ജയിച്ചപ്പോള്‍ നാല് മത്സരം തോല്‍ക്കുകയും മൂന്ന് മത്സരത്തില്‍ സമനില വഴങ്ങുകയും ചെയ്തു. 292 പോയിന്റാണ് അവര്‍ക്കുള്ളത്. 180 പോയിന്റുള്ള ന്യൂസീലന്‍ഡാണ് നാലാം സ്ഥാനത്ത്. മൂന്ന് പരമ്പരയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് കിവീസ് വഴങ്ങിയത്. 166 പോയിന്റുമായി പാകിസ്താന്‍ അഞ്ചാം സ്ഥാനത്തുണ്ട്. 3.5 പരമ്പര കളിച്ച പാകിസ്താന്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്ന് മത്സരം വീതം തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തു. ശ്രീലങ്ക (80),വെസ്റ്റ് ഇന്‍ഡീസ് (40),ദക്ഷിണാഫ്രിക്ക (24),ബംഗ്ലാദേശ് (0) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് പര്യടനം നിര്‍ണ്ണായകമാണ്. നാല് മത്സര പരമ്പര സമനില പിടിക്കാനെങ്കിലും സാധിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തലപ്പത്തെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ കരുത്തരായ ഓസീസ് നിരയെ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിക്കുക കടുപ്പമേറിയ ജോലിയാണ്. 2019ല്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണയും ഇറങ്ങുന്നത്. വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായേക്കും.

Story first published: Friday, November 20, 2020, 13:39 [IST]
Other articles published on Nov 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X