Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡിനെതിരേ പോരാട്ടവുമായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ; അഭിനന്ദിച്ച് ഐസിസി

മുംബൈ: 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ ജോഗീന്ദര്‍ ശര്‍മയെന്ന താരത്തിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. പേരുകേട്ട താരങ്ങള്‍ ഉള്‍പ്പെട്ട ടീമിലേക്ക് അപ്രതീക്ഷിതമായി കടന്നുവെന്ന് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തുറുപ്പുചീട്ടായി മാറിയ ജോഗീന്ദര്‍ ശര്‍മയാണ് പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവറില്‍ പന്തെറിഞ്ഞ് ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയത്. എന്നാല്‍ ലോകകപ്പ് നേട്ടത്തിന് ശേഷം ക്രിക്കറ്റില്‍ സജീവമായി തുടരാതിരുന്ന ജോഗീന്ദര്‍ പിന്നീട് ഹരിയാന പോലീസിസില്‍ ചേര്‍ന്നു. നിലവില്‍ ഡിഎസ്പിയായ ജോഗീന്ദര്‍ ലോക വ്യാപകമായി പടരുന്ന കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ട്. ജോഗീന്ദറിന്റെ കോവിഡിനെതിരായ പോരാട്ടത്തിന് അഭിനന്ദനം അറിയിച്ച് ഐസിസിയും രംഗത്തെത്തി.

ലോക്ഡൗണുമായി ബന്ധപ്പെട്ട് 21 ദിവസത്തെ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദ്ദേഹം. 2007 ലെ ടി20 ലോകകപ്പിലെ ജോഗീന്ദറിന്റെ ചിത്രം പങ്കുവെച്ച് 2007 ലെ ടി20 ലോകകപ്പ് ഹീറോ, 2020 ല്‍ യഥാര്‍ത്ഥ ഹീറോ എന്ന കുറിപ്പോടെയാണ് ഐസിസി ജോഗീന്ദറിന് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്. ഇന്ത്യക്കുവേണ്ടി നാല് ടി20യില്‍ നിന്ന് നാല് വിക്കറ്റും നാല് ഏകദിനത്തില്‍ നിന്ന് ഒരു വിക്കറ്റുമാണ് ജോഗീന്ദര്‍ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഐപിഎല്ലിലും കളിച്ചിട്ടുള്ള ജോഗീന്ദര്‍ 16 മത്സരത്തില്‍ നിന്ന് 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കൊറോണ വൈറസ് ലോക വ്യാപകമായി വളരെ വേഗം പടരുന്ന സാഹചര്യത്തില്‍ എല്ലാ ക്രിക്കറ്റ് താരങ്ങളും വീടുകളില്‍ തുടരുകയാണ്. ഇനിയൊരു തീരുമാനം ഉണ്ടാകുന്ന വരെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

jogindersharma

ഈ സാഹചര്യത്തില്‍ കുടുംൂത്തോടൊപ്പം സുരക്ഷിതമായി കഴിയുകയാണ് താരങ്ങള്‍.കൊവിഡ് 19യെ ചെറുക്കാന്‍ താരങ്ങളെല്ലാം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും വന്‍ തുക സംഭാവന ചെയ്തിട്ടുണ്ട്. സുരേഷ് റെയ്‌ന 52 ലക്ഷം രൂപയും കഴിഞ്ഞ ദിവസം സംഭാവന നല്‍കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തിട്ടുണ്ട്. ബിസിസി ഐ 51 കോടിയാണ് സംഭാവനയായി നല്‍കിയത്. സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേര്‍ന്നുള്ള യോഗത്തിലാണ് പണം കൈമാറാനുള്ള തീരുമാനമെടുത്തത്. ഐലീഗ് ക്ലബ്ബ് മോഹന്‍ ബഗാന്‍ 20 ലക്ഷം രൂപയും സംഭാവ ചെയ്തിട്ടുണ്ട്.

Story first published: Sunday, March 29, 2020, 12:31 [IST]
Other articles published on Mar 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+