Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദങ്ങള്‍ക്ക് വിട, ടി20 റാങ്കിങ്ങില്‍ കുതിപ്പുമായി കെ എല്‍ രാഹുല്‍; കുല്‍ദീപ് താഴേക്ക്

കോലിക്കും ധോണിക്കും നേട്ടം | Oneindia Malayalam

ദില്ലി: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് സ്ഥാനക്കയറ്റം. കോഫീ വിത്ത് കരണിലൂടെ വിവാദത്തിലകപ്പെട്ട രാഹുലിന്റെ ഗംഭീര തിരിച്ചുവരവ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ദൃശ്യമായിരുന്നു. രണ്ടു മത്സരങ്ങളിലെയും പ്രകടനമാണ് താരത്തിന് നേട്ടമായത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍ ആറാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ 47, 50 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. രാഹുലിനെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. കോലി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17ല്‍ എത്തിയപ്പോള്‍ ധോണി ഏഴ് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 56-ാം സ്ഥാനത്താണ്.

KLRahul

ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ 12 സ്ഥാനങ്ങള്‍ മുന്നില്‍ കയറി 15-ാം റാങ്കിലെത്തി. ക്രുനാല്‍ പാണ്ഡ്യ 18 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇതോടെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 43ല്‍ എത്തി. കുല്‍ദീപ് യാദവ് രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി നാലാം റാങ്കിലാണ്. ഇന്ത്യയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഗ്ലെന്‍ മാക്‌സ് വെല്‍ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി മൂന്നാംറാങ്കിലെത്തി. പാക് താരം ബാബര്‍ അസം ആണ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമന്‍. ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ രണ്ടാം സ്ഥാനത്തുണ്ട്. ബൗളര്‍മാരില്‍ അഫ്ഗാന്റെ റാഷിദ് ഖാന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി. പാക് താരങ്ങളായ ഷബാദ് ഖാനും ഇമാന്ദ് വസീമുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Story first published: Friday, March 1, 2019, 10:45 [IST]
Other articles published on Mar 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+