വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാ ഈ ദശാബ്ദത്തിലെ ഇതിഹാസം; കോലിയുടെ റെക്കോഡുകള്‍ എണ്ണിപ്പറഞ്ഞ് ഐസിസിയുടെ ട്വീറ്റ്

ICC posts astonishing statistics Of Virat Kohli in this decade | Oneindia Malayalam

ദുബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായാണ് വിരാട് കോലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. നായകനായും ബാറ്റ്‌സ്മാനായും വിസ്മയ പ്രകടനം തുടരുന്ന കോലിക്ക് ആദരമെന്നോണം അദ്ദേഹത്തിന്റെ റെക്കോഡുകള്‍ എണ്ണിപ്പറഞ്ഞിരിക്കുകയാണ് ഐസിസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കോലിയുടെ റെക്കോഡുകള്‍ എടുത്തുപറഞ്ഞ് ഐസിസി അദ്ദേഹത്തെ വാഴ്ത്തിയത്. ഈ ദശാബ്ദത്തില്‍ വിരാട് കോലിയെന്ന തലക്കെട്ടോടെയാണ് ഐസിസിയുടെ പോസ്റ്റ്. മറ്റുള്ളവരേക്കാള്‍ 5,775 കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ്, 22 കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി എന്ന കുറിപ്പും കോലിയുടെ ചിത്രത്തിനൊപ്പം ഐസിസി പങ്കുവെച്ചിട്ടുണ്ട്.

നിലവിലെ താരങ്ങളുടെ കണക്കുകളെടുത്താല്‍ കോലിയുടെ ഒപ്പമെത്താന്‍ ഒരു താരങ്ങളുമില്ലെന്നതാണ് സത്യം. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് (11125), കൂടുതല്‍ സെഞ്ച്വറി (42), കൂടുതല്‍ അര്‍ധ സെഞ്ച്വറി (52), കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് (35), കൂടുതല്‍ മാന്‍ ഓഫ് ദി സീരിസ് (7), കൂടുതല്‍ ഫോര്‍ (1038), കൂടുതല്‍ ക്യാച്ച് നേടുന്ന ഫീല്‍ഡര്‍ (117), കൂടുതല്‍ മത്സരം (227) എന്നിങ്ങനെ എതിരാളികളില്ലാത്ത ജൈത്രയാത്രയാണ് കോലി നടത്തുന്നത്.

പുതിയ തുടക്കമാണ്... പക്ഷേ എങ്ങനെ ബാറ്റ്‌ചെയ്യണമെന്ന് മറന്നിട്ടില്ല: ശിഖര്‍ ധവാന്‍പുതിയ തുടക്കമാണ്... പക്ഷേ എങ്ങനെ ബാറ്റ്‌ചെയ്യണമെന്ന് മറന്നിട്ടില്ല: ശിഖര്‍ ധവാന്‍

viratkohli

നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയ രവിചന്ദ്ര അശ്വിനെയും ഐസിസി പ്രശംസിച്ചിട്ടുണ്ട്. 564 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (535), സ്റ്റുവര്‍ട്ട് ബ്രോഡ് (525), ടിം സൗത്തി (472), ട്രന്റ് ബോള്‍ട്ട് (458) എന്നിവരാണ് അശ്വിന് പിന്നില്‍.

icctweet
Story first published: Saturday, December 28, 2019, 13:54 [IST]
Other articles published on Dec 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X