ടെര്‍മിനേറ്ററയി ഗുപ്റ്റില്‍, ധോണിയുടെ സ്റ്റംമ്പ് തകര്‍ക്കുന്ന ഡയലോഗും വീഡിയോയുമായി ഐസിസി
മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനലില്‍ ഏറ്റവും നിര്‍ണായകമായത് എംഎസ് ധോണിയുടെ വിക്കറ്റാണ്. അവസാന രണ്ട് ഓവറില്‍ കൂറ്റനടികളിലൂടെ ധോണി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചേക്കുമെന്ന തോന്നലുളവാക്കിയെങ്കിലും 49-ാം മിനിറ്റില്‍ തകര്‍പ്പനൊരു റണ്ണൗട്ടിലൂടെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നേരിട്ടുള്ള ഏറില്‍ നേരിയ മാര്‍ജിനിലാണ് ധോണി പുറത്താകുന്നത്.
ഇപ്പോഴിതാ സംഭവത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തിരിക്കുകയാണ് ഐസിസി. ഐസിസി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് ടെര്‍മിനേറ്റര്‍ സിനിമയുടെ ഹസ്ത ലാ വിസ്ത എന്ന ഡയലോഗും സിനിമയെ അനുകരിച്ച് സ്റ്റംമ്പ് നശിപ്പിക്കുന്ന രംഗവും കാണാം. ഐസിസി വീഡിയോയ്ക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണമാണ്.

ഹൃദയം തകര്‍ക്കുന്ന വീഡിയോ വീണ്ടും വീണ്ടും കാണിക്കല്ലേയെന്നാണ് ചില ആരാധകരുടെ അഭ്യര്‍ഥന. അതേസമയം, ഐസിസി തന്നെ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിലെ ഔചിത്യമില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റിരുന്നു. ന്യൂസിലന്‍ഡിന്റ 239 എന്ന സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് എത്തിച്ചേരാനായില്ല. അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജയും എംഎസ് ധോണിയുമാണ് ഇ്ന്ത്യന്‍ ഇന്നിങ്‌സിന് അല്‍പമെങ്കിലും ആശ്വാസമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications