ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍; ഒന്നാമന്‍ കിവീസ് ഓപ്പണര്‍,ദാദയും പട്ടികയില്‍
ലണ്ടന്‍: ഐ.സി.സി ഏകദിന ലോകകപ്പ് ആവേശത്തിന് തുടക്കമാവാന്‍ ഇനി നാല് നാളുകള്‍ മാത്രം. കളം നിറഞ്ഞ് ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ നിരവധി കളിക്കാരാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്. റണ്ണൊഴുകുന്ന ഇംഗ്ലീഷ് മൈതാനത്ത് അവസാന ലോകകപ്പിലും കൂടുതല്‍ ഇരട്ടസെഞ്ച്വറികള്‍ പിറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിലക്കിന് ശേഷം വാര്‍ണറും സ്മിത്തും മടങ്ങിയെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇരുവരുടെയും സമീപകാല പ്രകടനങ്ങളും പ്രതീക്ഷ നല്‍കുന്നു.
രോഹിത് ശര്‍മ,ക്രിസ് ഗെയ്ല്‍,മാര്‍ട്ടിന്‍ ഗുപ്റ്റില്‍,കെയ്ന്‍ വില്യംസണ്‍,കോളിന്‍ മണ്‍റോ തുടങ്ങി നിരവധി താരങ്ങള്‍ ഇത്തവണ ഇരട്ട സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ളവരാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളാരൊക്കെയെന്ന് നോക്കാം

മാര്‍ട്ടിന്‍ ഗുപ്റ്റില്‍
ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ നേട്ടത്തില്‍ മുന്നില്‍.2015 ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ 237 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ 24 ഫോറും 11 സിക്സും ഉള്‍പ്പെടും. ഈ സീസണിലെ ഐ.പി.എല്ലിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത താരം ഈ ലോകകപ്പിലും മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ക്രിസ് ഗെയ്ല്‍
2015ലെ ലോകകപ്പിലാണ് ഗെയ്ലിന്റെ ബാറ്റിങ് വിസ്‌ഫോടനം. സിംബാബ്വെയ്ക്കെതിരേ 215 റണ്‍സാണ് യൂണിവേഴ്സല്‍ ബോസ് അടിച്ചെടുത്തത്. മത്സരത്തില്‍ 73 റണ്‍സിന് വിന്‍ഡീസ് വിജയിച്ചു. വിന്‍ഡീസിനുവേണ്ടി ഏകദിന ഇരട്ട സെഞ്ച്വറി നേടിയ ഏകതാരമാണ് ഗെയ്ല്‍.

ഗാരി കേഴ്സ്റ്റണ്‍
1996ലെ ലോകകപ്പില്‍ 188 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഗാരി കേഴ്സ്റ്റനാണ് ഈ റെക്കോഡില്‍ മൂന്നാമത്. യു.എ.ഇയ്ക്കെതിരെയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇന്ത്യ 2011 ല്‍ ലോകകപ്പ് നേടിയത് കേഴ്സ്റ്റണിന്റെ പരിശീലനത്തിന് കീഴിലായിരുന്നു.

സൗരവ് ഗാംഗുലി
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 1999ല ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ 183 റണ്‍സാണ് ഗാംഗുലി അടിച്ചെടുത്തത്. 17 ഫോറും ഏഴ് സിക്സും ഉള്‍പ്പെടെയായിരുന്നു ദാദയുടെ ബാറ്റിങ് വിരുന്ന്.

വിവിയന്‍ റിച്ചാര്‍ഡ്സ്
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 1987ലെ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ 181 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരത്തില്‍ 191 റണ്‍സിന്റെ വമ്പന്‍ ജയം വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി.

ഡേവിഡ് വാര്‍ണര്‍
ഇത്തവണ പുതിയ ബാറ്റിങ് റെക്കോഡ് കുറിയ്ക്കുമെന്ന് കരുതപ്പെടുന്ന ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ ഈ റെക്കോഡില്‍ ആറാം സ്ഥാനത്താണ്. 2015ലെ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ 178 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 133 പന്തില്‍ 19 ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications