Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിയുടെ നിര്‍ണ്ണായക യോഗം നാളെ; ടി20 ലോകകപ്പ് നീട്ടുമെന്ന പ്രതീക്ഷയില്‍ ബിസിസിഐ

ദുബൈ: ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ നോക്കുന്ന ഐസിസിയുടെ നിര്‍ണ്ണായക യോഗം നാളെ. വീഡിയോ കോണ്‍ഫറന്‍സാവും ഐസിസി നടത്തുക.ഓസ്‌ട്രേലിയ വേദിയാവേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഈ യോഗത്തിലാണ് തീരുമാനം ഉണ്ടാകുക.നിലവില്‍ നിശ്ചയിച്ച പ്രകാരം ഒക്‌ടോബറിലും നവംബറിലുമാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടത്തുക വലിയ വെല്ലുവിളിയാണ്.

കോവിഡ് രണ്ടാം ഘട്ട വ്യാപനം മുന്നില്‍ക്കണ്ട് ഓസ്‌ട്രേലിയ ഇതിനോടകം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് നടത്തുക കടുത്ത വെല്ലുവിളിയാവും. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുക ബുദ്ധിമുട്ടാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വൃത്തങ്ങള്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ നാളത്തെ ഐസിസിയുടെ യോഗത്തില്‍ ടി20 ലോകകപ്പ് നീട്ടിവെക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

bcci

നിലവിലെ കോവിഡ് ചട്ട പ്രകാരമാണെങ്കില്‍ ടൂര്‍ണമെന്റിന് മുമ്പ് ടീമുകള്‍ ഓസ്‌ട്രേലിയയിലെത്തി പരിശോധന നടത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ടി20 ലോകകപ്പിനെത്തുന്ന ടീമുകളെ മുഴുവന്‍ കര്‍ശന സുരക്ഷയൊരുക്കി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ടി വരും. ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതും രോഗവ്യാപനത്തിന് കാരണമായേക്കാം. ഇതെല്ലാം മുന്നില്‍ക്കണ്ട് ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കാനാണ് സാധ്യത.

ഐസിസിയുടെ ലോകകപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ബിസിസിഐ.ലോകകപ്പ് നീട്ടിവെക്കുകയാണെന്ന പ്രഖ്യാപനമുണ്ടായാല്‍ ഒക്ടോബറിലും നവംബറിലും ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. അതിനാല്‍ യുഎഇയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഏകദേശം അഞ്ച് മാസത്തിലേറെയായി ക്രിക്കറ്റ് കളിക്കാതെയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് യുഎഇയില്‍ പരിശീലനമൊരുക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ഐപിഎല്ലും നടത്താനാണ് ബിസിസിഐ പദ്ധതി. ശ്രീലങ്കയും ന്യൂസീലന്‍ഡും ഐപിഎല്ലിന് വേദിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും യാത്രാ സൗകര്യം കണക്കിലെടുത്ത് ബിസിസിഐ യുഎഇ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിനോടകം ആരംഭിച്ചതിനാല്‍ വിദേശ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷ. വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്താനാവില്ലെന്ന് നേരത്തെ ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയിരുന്നു.

Story first published: Sunday, July 19, 2020, 18:28 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+