വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്കോ ഫ്രണ്ട്‌ലി ഗ്ലൗ വേണ്ട; സാം ബില്ലിങ്‌സിന് താക്കീതുമായി ഐസിസി

ലണ്ടന്‍: ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സണെ പ്രകൃതി സൗഹാര്‍ദ്ര ബാറ്റിങ് ഗ്ലൗ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി ഐസിസി. ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ കൂടിയായ ബില്ലിങ്‌സണോട് ചിഹ്നങ്ങളോ അടയാളങ്ങളോ ഇല്ലാത്ത ഗ്ലൗ ധരിക്കണമെന്നും ഇത്തരത്തിലുള്ള ഗ്ലൗ ധരിക്കുന്നത് നിയമത്തിനെതിരാണെന്നും ഐസിസി ഓര്‍മ്മിപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബില്ലിങ്‌സണ്‍ പലനിറത്തിലുള്ള ഗ്ലൗവാണ് ഉപയോഗിച്ചത്.

താരത്തിന്റെ ഗ്ലൗവിന്റെ ഓരോ വിരലിലും പച്ച, മെറൂണ്‍, ആകാശ നീല, കടും നീല, ചുവപ്പ് എന്നീ കളറുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഐസിസിയുടെ നിറങ്ങളെക്കുറിച്ചും ഡ്രസ് കോഡിനെക്കുറിച്ചുമുള്ള നിയമത്തിന്റെ ലംഘനമാണെന്ന് ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനെത്തുടര്‍ന്നാണ് ഐസിസി ഉത്തരവിറക്കിയത്. ഐസിസിയുടെ നിയമപ്രകാരം ബാറ്റിങ് ഗ്ലൗവില്‍ 50 ശതമാനത്തിന് മുകളില്‍ വെള്ളം നിറം വേണമെന്നുണ്ട്. ഇതിന്റെ ലംഘനമാണ് ബില്ലിങ്‌സ് നടത്തിയിരിക്കുന്നത്.

യുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളുംയുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളും

sambillingseccofrindlygloves

28 കാരനായ ബില്ലിങ്‌സ് ഇംഗ്ലണ്ടിനുവേണ്ടി 15 ഏകദിനത്തില്‍ നിന്ന് 271 റണ്‍സും 22 ട്വന്റി20യില്‍ നിന്ന് 328 രണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ പട്ടാളക്കാരുടെ ചിഹ്നമുള്ള കീപ്പിങ് ഗ്ലൗ ധരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയേയും ഐസിസി വിലക്കിയിരുന്നു.

Story first published: Sunday, November 3, 2019, 9:20 [IST]
Other articles published on Nov 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X