വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനാണോ എക്കാലത്തെയും മികച്ചവന്‍; ഐസിസിയുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന ഉത്തരം

ദില്ലി: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണോ എന്ന കാര്യത്തില്‍ ഏറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. റെക്കോര്‍ഡുകളുടെ കാര്യത്തില്‍ സച്ചിന്‍ ഏറെ മുമ്പനാണെങ്കിലും വിലപ്പെട്ട ഇന്നിങ്‌സുകളുടെ കാര്യത്തില്‍ മറ്റു ചില കളിക്കാരെയും എടുത്തുകാണിക്കുന്നു. സര്‍ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ സച്ചിനാണ് മികച്ചതാരമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അംപയര്‍മാര്‍ 'കണ്ണടച്ചാല്‍' ഇനി പണിയാവും... രഞ്ജി ട്രോഫിയിലും ഡിആര്‍എസ് വരുന്നുഅംപയര്‍മാര്‍ 'കണ്ണടച്ചാല്‍' ഇനി പണിയാവും... രഞ്ജി ട്രോഫിയിലും ഡിആര്‍എസ് വരുന്നു

സച്ചിനാണോ എക്കാലത്തെയും മികച്ച താരമെന്നാണ് ഇപ്പോള്‍ ഐസിസിയുടെ ചോദ്യം. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിനെ ഉള്‍പ്പെടുത്തിയശേഷമാണ് ഐസിസിയുടെ ചോദ്യമെത്തിയത്. ചോദ്യത്തിന് ആരാധകര്‍ രസകരമായ മറുപടികളും നല്‍കി. സച്ചിന്‍ ആണോ എന്ന ചോദ്യം പോലും ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ മറുപടി.

sachintendulker

സച്ചിന്റെ ആരാധകരെല്ലാം കൂട്ടത്തോടെയെത്തി ഐസിസിയുടെ പേജില്‍ മറുപടി നല്‍കിയിട്ടുണ്ട്. രസകരവും സച്ചിനോടുള്ള ആരാധന വിളിച്ചോതുന്നുമാണ് മറുപടികള്‍. സച്ചിനെ കൂടാതെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന കാതറിന്‍ ഫിറ്റ്സ്പാട്രിക്ക് എന്നിവര്‍ക്കും ഹാള്‍ ഓഫ് ഫെയിം ബഹുമതി ലഭിച്ചിട്ടുണ്ട്.

ലോകക്രിക്കറ്റിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് 2009 ജനുവരിയിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇതോടെ ആറ് ഇന്ത്യക്കാര്‍ ഇടംപിടിച്ചു. വിവിധ ഫോര്‍മാറ്റുകളിലായി 100 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍ കൂടിയാണ് സച്ചിന്‍. ആകെ 34,357 റണ്‍സും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Friday, July 19, 2019, 17:06 [IST]
Other articles published on Jul 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X