വരും ദശാബ്ദത്തിലെ മികച്ച താരമാര്? ഐസിസിയുടെ ചോദ്യത്തിന് ആരാധകരുടെ ഉത്തരം ഇങ്ങനെ
ദുബൈ: ക്രിക്കറ്റില്‍ ഇതിഹാസങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോക റെക്കോഡിനടുത്തെത്താന്‍ ഒരാള്‍ക്കും സാധിക്കില്ലെന്ന് വിശ്വസിച്ചവരുടെ ഇടയിലേക്കാണ് വിരാട് കോലി കടന്നുവരുന്നതും സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി ഭേദിച്ചതും. ഈ ദശാബ്ദത്തിലെ മികച്ചവനായി കോലിയെ വാഴ്ത്തുമ്പോള്‍ വരും ദശാബ്ദത്തില്‍ ആരാകും മികച്ച താരം? ഐസിസി ഈ ചോദ്യം ആരാധകരോട് ട്വിറ്ററില്‍ പങ്കുവെച്ചതോടെ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തത് പാകിസ്താന്‍ യുവതാരം ബാബര്‍ അസാമിനെയാണ്.
നിലവിലെ ട്വന്റി20 ബാറ്റ്‌സ്മാന്‍മാരിലെ ഒന്നാം സ്ഥാനക്കാരനായ ബാബര്‍ മികച്ച ശരാശരി നിലനിര്‍ത്തുന്ന താരമാണ്. ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുമുള്ള ബാബര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വാഴ്ത്തപ്പെടുമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

പാകിസ്താനുവേണ്ടി 25 ടെസ്റ്റില്‍ നിന്ന് 42.67 ശരാശരിയില്‍ 1707 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 36 ടി20യില്‍ നിന്ന് 50.18 ശരാശരിയില്‍ 1405 റണ്‍സും 25കാരനായ ബാബര്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മൂന്ന് സെഞ്ച്വറിയടക്കം തകര്‍പ്പന്‍ പ്രകടനമാണ് ബാബര്‍ പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications