ലോകകപ്പ്: ധോണി കുറച്ചു കടന്നുപോയി!! ഗ്ലൗസില്‍ 'പിടിച്ച്' ഐസിസി, ഉടന്‍ മാറ്റണം
സതാംപ്റ്റണ്‍: ലോകകപ്പില്‍ ഇന്ത്യന്‍ അര്‍ധസേനയോടുള്ള ആദരസൂചകമായി അവരുടെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി കുരുക്കില്‍. സംഭവത്തില്‍ ഐസിസി ഇടപെട്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ധോണിയുടെ ഗ്ലൗസുകളില്‍ നിന്നും ചിഹ്നം നീക്കം ചെയ്യാന്‍ ബിസിസിഐയോട് ഐസിസി നിര്‍ദേശിച്ചു. ഇതോടെ അടുത്ത കളിയില്‍ ധോണിക്കു ഈ ഗ്ലൗസ് ഉപയോഗിക്കാന്‍ കഴിയില്ല.

ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം നീക്കം ചെയ്യണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐസിസി ജനറല്‍ മാനേജര്‍ ക്ലാരി ഫര്‍ലോങ് വ്യക്തമാക്കി. ഐസിസിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇതേ തുടര്‍ന്നാണ് ധോണിക്കെതിരേ ഐസിസി നടപടി സ്വീകരിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയില്‍ ആന്‍ഡില്‍ ഫെലുക്വായോയെയെ റണ്ണൗട്ടാക്കിയ ശേഷമാണ് ധോണിയുടെ ഗ്ലൗസിലെ ചിഹ്നം ക്യാമറക്കണ്ണുകളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചത്. സൈനികരുടെ ത്യാഗത്തിന് ആദരമര്‍പ്പിക്കുന്ന ചിഹ്നമാണ് ഗ്ലൗസിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ ധോണിയെ പ്രശംസിച്ചു രംഗത്തു വരികയും ചെയ്തിരുന്നു. 2011ല്‍ ധോണിയെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചിരുന്നു. തുടര്‍ന്നു സേനയ്‌ക്കൊപ്പം അദ്ദേഹം പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. സൈന്യത്തോടുള്ള ധോണിയുടെ സ്‌നേഹം പല തവണ കണ്ടതാണ്. തനിക്കു സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് ധോണി പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications