For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇബ്രാഹിമോവിച്ചിന്റെ ജന്മനാട്ടിലെ പ്രതിമയ്ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

മാല്‍മോ: സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ജന്മനാട്ടിലെ വെങ്കല പ്രതിമയ്ക്ക് നേരെ ആക്രമണം. രാജ്യത്തിനായി അദ്ദേഹം നടത്തിയ മഹത്തായ പ്രകടനങ്ങള്‍ക്ക് ആദരമെന്നോണം ജന്മനാട്ടില്‍ സ്വീഡിഷ് സര്‍ക്കാര്‍ പണികഴിപ്പിച്ച് നല്‍കിയ പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇബ്രയുടെ പ്രതിമയുടെ കാല്‍ക്കുഴയ്ക്കാണ് കേട്പാട് സംഭവിച്ചിരിക്കുന്നത്. ഇത് വട്ടത്തില്‍ മുറിച്ച നിലയിലാണ്.

മറ്റൊരു കാലിന്റെ പാദം നടുവേ മുറിച്ച നിലയിലാണ്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും പോലീസ് അന്വേഷണം ആരംഭിച്ചെന്നും സ്വീഡിഷ് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിനോട് വിരോധമുള്ള ആരാധകരാവും ഇതിന് പിന്നിലെന്നാണ് പ്രാധമിക വിലയിരുത്തല്‍. എംഎല്‍എസില്‍ ഗ്യാലക്‌സിക്കുവേണ്ടി കളിച്ചിരുന്നു ഇബ്ര കഴിഞ്ഞ സീസണോടെ ക്ലബ്ബ് വിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണോ ഇതെന്നും പോലീസ് സംശയിക്കുന്നു.

zlatanibrahimovic

ഗ്യാലക്‌സി വിട്ട ഇബ്ര എസി മിലാനിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരമത് നിഷേധിച്ചു. അജാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഇബ്ര കളിച്ചിട്ടുണ്ട്. സ്വീഡനുവേണ്ടി 116 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള ഇബ്ര 62 ഗോളും നേടിയിട്ടുണ്ട്.

Story first published: Friday, December 13, 2019, 9:15 [IST]
Other articles published on Dec 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+