വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിയുണ്ട്, സഹോദരി മാതാപിതാക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കും; വെളിപ്പെടുത്തി ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: തന്റെ കുടുംബത്തെയോര്‍ത്ത് ഭയമുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വേഗതാരം ദ്യുതി ചന്ദ്. തന്റെ മൂത്ത സഹോദരി എല്ലാം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദ്യുതി ആരോപിച്ചത്. നേരത്തെയും സഹോദരിക്കെതിരേ ദ്യുതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അവസ്ഥ കൂടുതല്‍ ഭയാനകമാണെന്നും മാതാ പിതാക്കളെയും സഹോദരി വീട്ടില്‍ നിന്ന് പുറത്താക്കുമോയെന്ന് ഭയക്കുന്നുവെന്നുമാണ് ദ്യുതി വെളിപ്പെടുത്തിയത്.

ടൈംസ് നൗ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദ്യുതി അവസ്ഥകളെക്കുറിച്ച് മനസ് തുറന്നത്. 2009ല്‍ പ്രണയ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് എന്റെ സഹോദരനെ സഹോദരി വീട്ടില്‍ നിന്ന് പുറത്താക്കി. 2019 മുതല്‍ ഞാന്‍ ഭുവനേശ്വറിലാണ് താമസിക്കുന്നത്. അതിന് കാരണം എന്റെ മൂത്ത സഹോദരിയാണ്. ഞാന്‍ സ്വവര്‍ഗ അനുരാഗം വെളിപ്പെടുത്തിയതിന് ശേഷമാണ് പുറത്താക്കപ്പെട്ടത്. എന്തിനാണ് എന്റെ സഹോദരന്റെ ജീവിതം സഹോദരി നശിപ്പിക്കുന്നത്. വീട്ടിലെത്തി മാതാ പിതാക്കളെ കാണാന്‍ പോലും സഹോദരി സമ്മതിക്കുന്നില്ല. ജയ്പൂരിലെ വീട് പണിതത് എന്റെ പണം ഉപയോഗിച്ചാണ്.

കോലി, സ്മിത്ത്, വില്യംസണ്‍, റൂട്ട്... ആരാണ് മികച്ചവന്‍? ജേസണ്‍ റോയിയുടെ ഉത്തരം ഇങ്ങനെകോലി, സ്മിത്ത്, വില്യംസണ്‍, റൂട്ട്... ആരാണ് മികച്ചവന്‍? ജേസണ്‍ റോയിയുടെ ഉത്തരം ഇങ്ങനെ

duteechand

ഏകദേശം 80 ലക്ഷത്തോളം രൂപ വീടിനായി ചിലവായി. എന്നാല്‍ ഇന്ന് ആ വീട്ടില്‍ എനിക്ക് യാതൊരു അവകാശവും ഇല്ല. എന്റെ ഇളയ സഹോദരിയെക്കുറിച്ചും മാതാ പിതാക്കളെക്കുറിച്ചും ആലോചിച്ച് വലിയ ആശങ്കയുണ്ട്. സഹോദരി എല്ലാവരെയും വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാത്തിനും കാരണം മൂത്ത സഹോദരി സരസ്വതിയാണ്-ദ്യുതി പറഞ്ഞു. 2018ല്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം തെറ്റല്ലെന്നും ഒന്നിച്ച് താമസിക്കാമെന്നും വിധിച്ചിരുന്നു.ഒരു പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും വിവാഹം കഴിച്ചാല്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കുടുംബത്തിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതെന്ന് ദ്യുതി വെളിപ്പെടുത്തിയിരുന്നു. അന്ന് പ്രണയം തുറന്നുപറഞ്ഞപ്പോള്‍ പ്രണയത്തിലാണെന്ന് പറയുന്ന പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും ദ്യുതിയെ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് പറഞ്ഞ് ദ്യുതിയുടെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നാണ് ദ്യുതിയുടെ കുടുംബം ആരോപിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ദ്യുതി നിഷേധിക്കുകയും സഹോദരി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതായും വെളിപ്പെടുത്തുകയും ചെയ്തു.

2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയതോടെയാണ് ദ്യുതി ശ്രദ്ധ പിടിച്ചുപറ്റുന്നത്.ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും വെങ്കലവും ദ്യുതി നേടിയിട്ടുണ്ട്.100 മീറ്ററിലെ ദേശീയ റെക്കോഡായ 11.22 സെക്കന്റ് ദ്യുതിയുടെ പേരിലാണ്.100 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ വനിതാ താരമാണ് ദ്യുതി. ഒളിംപിക്‌സ് മുന്നൊരുക്കത്തിനായി പണം കണ്ടെത്താന്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസം ദ്യുതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വലിയ ചര്‍ച്ചയായിരുന്നു.

Story first published: Monday, July 13, 2020, 18:18 [IST]
Other articles published on Jul 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X