വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്റെ ശരീരം അനുവദിക്കുന്ന കാലം വരെ ക്രിക്കറ്റ് കളിക്കുന്നത് തുടരും: ഇഷാന്ത് ശര്‍മ

അബുദാബി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസ് ബൗളറാണ് ഇഷാന്ത് ശര്‍മ. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി വിദേശ മൈതാനങ്ങളില്‍ ഇന്ത്യന്‍ ടീമിന് കരുത്തേകുന്നതില്‍ മുഖ്യ പങ്കാണ് ഇഷാന്തിനുള്ളത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ടെസ്റ്റ് നിരയിലെ സജീവ സാന്നിധ്യമാണ് ഇഷാന്ത്. ഇപ്പോഴിതാ വിരമിക്കലിനെക്കുറിച്ചും ഭാവിയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്.

ഇഷാന്ത് ശര്‍മ

ശരീരം അനുവദിക്കുന്ന കാലം വരെ ക്രിക്കറ്റില്‍ തുടരുമെന്നാണ് ഇഷാന്ത് പറഞ്ഞത്. 'വളരെ ചെറുപ്പത്തില്‍ത്തന്നെ ക്രിക്കറ്റിനോടുള്ള എന്റെ താല്‍പര്യം തിരിച്ചറിഞ്ഞു. ഓരോ ദിവസവും 100 ശതമാനം പ്രയത്‌നം നല്‍കി ഞാന്‍ മുന്നോട്ട് പോയി. ഇന്ത്യയെ ഉന്നതിയിലേക്കെത്തിക്കണമെന്ന് ആഗ്രഹിച്ച് ഓരോ ചുവടിലും പുരോഗമനം കൊണ്ടുവന്നു. എന്റെ ശരീരം അനുവദിക്കുന്ന കാലം വരെ ക്രിക്കറ്റില്‍ കളി തുടരും. ദൈവം അനുഗ്രഹിച്ചാല്‍ അതിന് ശേഷവും നന്നായി പോകട്ടെ'-ഇഷാന്ത് ശര്‍മ പറഞ്ഞു.

അര്‍ജുന അവാര്‍ഡ്

ഈ അവര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പുരസ്‌കാരത്തിനും ഇഷാന്ത് അര്‍ഹനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായി യുഎഇയില്‍ ആയതിനാല്‍ വിര്‍ച്വലായി നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ഇഷാന്ത് പങ്കെടുത്തില്ല. 'ഈ അംഗീകാരത്തിന് കായിക മന്ത്രാലയത്തിന് ആത്മാര്‍ത്ഥമായ നന്ദി പറയുന്നു. എന്റെ ജീവിതയാത്രയെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ പിന്തുണയാണ് ബിസിസി ഐ നല്‍കുന്നത്. ഒരിക്കലും ഇത് വിസ്മരിക്കില്ല. അര്‍ജുന അവാര്‍ഡ് ജേതാക്കളായ എല്ലാവര്‍ക്കും അഭിനന്ദനം.

ഇഷാന്ത് ശര്‍മ

അര്‍ജുന അവാര്‍ഡ് നേടുകയെന്നത് മഹത്വരമാണ്. ഏറ്റുവാങ്ങുന്നത് സന്തോഷം. '-ഇഷാന്ത് ശര്‍മ പറഞ്ഞു. ഇഷാന്തിനൊപ്പം ഖേല്‍ രത്‌ന പുരസ്‌കാര ജേതാവായ രോഹിത് ശര്‍മയും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തില്ല. ഇരുവരും പിന്നീട് പുരസ്‌കാരം ഏറ്റുവാങ്ങും. വിവിധ വിഭാഗങ്ങളിലായി 72 പുരസ്‌കാരങ്ങളാണ് വിര്‍ച്വലായി വിതരണം ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ വിര്‍ച്വലായി വിതരണം ചെയ്തത്.

 ഇഷാന്ത്

31കാരനായ ഇഷാന്ത് 2016ന് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ പരിമിത ഓവര്‍ മത്സരം കളിച്ചിട്ടില്ല. 2013ലാണ് അവസാനമായി ടി20 കളിച്ചത്. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് 8 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 97 ടെസ്റ്റില്‍ നിന്നായി 297 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് 10 വിക്കറ്റ് നേട്ടം ഒരു തവണയും 10 വിക്കറ്റ് നേട്ടം 11 തവണയും നടത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ബൗളര്‍ ഇഷാന്താണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഇഷാന്ത്.

ഇഷാന്ത്

നന്നായി റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നിലയില്‍ പല ഐപിഎല്‍ സീസണിലും തഴയപ്പെട്ട ഇഷാന്ത് ശക്തമായ തിരിച്ചുവരവാണ് അവസാന സീസണില്‍ നടത്തിയത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഡല്‍ഹിയുടെ ബൗളിങ് നിരയില്‍ ഇഷാന്തിന് സ്ഥാനം ഉറപ്പാണ്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്,റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ്‌സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം ഐപിഎല്‍ കളിച്ചിട്ടുണ്ട്. 89 ഐപിഎല്ലില്‍ നിന്ന് 71 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്.

Story first published: Sunday, August 30, 2020, 11:09 [IST]
Other articles published on Aug 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X