Olympics 2021: 13ാം വയസ്സില്‍ ഭാരം 80 കിഗ്രാം! നീരജിനെക്കുറിച്ച് അമ്മാവന്‍ പറയുന്നു

ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡലുമായി ചരിത്രം കുറിച്ച നീരജ് ചോപ്രയെക്കുറിച്ച് വാചാലനാവുകയാണ് അമ്മാവന്‍ സുരീന്ദര്‍ ചോപ്ര. അത്‌ലറ്റിക്‌സില്‍ ഒരു മെഡലിനു വേണ്ടിയുള്ള 121 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് ടോക്കിയോയില്‍ നീരജ് അവസാനിപ്പിച്ചത്. ഒളിംപിക് മെഡലിലേക്കുള്ള തന്റെ അനന്തരവന്റെ യാത്രയില്‍ കുട്ടിക്കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ കൂടിയാണ് സുരീന്ദര്‍.

കുട്ടിക്കാലത്ത് ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ അതിരാവിലെ നീരജിനെ നേരത്തേ എഴുന്നേല്‍പ്പിച്ച് വ്യായാമത്തിനു കൊണ്ടു പോയിരുന്നത് താനായിരുന്നുവെന്നു സുരീന്ദര്‍ പറയുന്നു. നീരജിന്റെ ചരിത്ര വിജയത്തിനു പിന്നില്‍ ഒരുപാട് പേരുടെ ത്യാഗവും കഠിനാധ്വാവുമെല്ലാമുണ്ട്. കുടുംബം മുഴുവന്‍ ഒറ്റക്കെട്ടായി താരത്തിനു താങ്ങും തണലുമായി കൂടെ നിന്നിരുന്നു. മാതിപിതാക്കള്‍ മാത്രമല്ല അമ്മാവന്‍, അമ്മായി തുടങ്ങി കുടുംബത്തിലെ എല്ലാവരുടെയും പ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ടോക്കിയോയിലെ സുവര്‍ണ നേട്ടം.

കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ്- സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ്- സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!

ഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ലഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ല

നീരജിനെ സംബന്ധിച്ച് താന്‍ ടോര്‍ച്ചര്‍ ചെയ്യുന്ന അമ്മാവനായിരുന്നുവെന്ന് സുരീന്ദര്‍ ചിരിയോടെ പറയുന്നു. കാരണം അവനെ മറ്റു പല കുട്ടികളെയും പോലെ രാവിലെ വൈകി എഴുന്നേല്‍ക്കാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. പുലര്‍ച്ചെ എഴുന്നേല്‍പ്പിച്ച് അവനെ വ്യായാമത്തിനു കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. ഇപ്പോള്‍ അവയെല്ലാം ഓര്‍ക്കുമ്പോള്‍ നല്ല രസം തോന്നുന്നു. അവനെ നല്ല ഫിറ്റാക്കിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. കാരണം ഫിറ്റായിട്ടുള്ള വ്യക്തികളാണ് ജീവിതത്തെ കൂടുതല്‍ ഗൗരവമായി കാണുന്നതെന്നും സുരീന്ദര്‍ വിശദമാക്കി.

ഞങ്ങള്‍ നീരജിനെ പരിശീലനത്തിനു കൊണ്ടു പോയിരുന്നു. എന്നാല്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ അവന്‍ ചൂര്‍മയാണ് (പ്രശസ്തമായ ഒരു രാജസ്ഥാനി ഭക്ഷണം) കഴിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവന്റെ തടി ഒട്ടും കുറഞ്ഞില്ല. 13ാം വയസ്സില്‍ നീരജിനു 80 കിഗ്രാം ഭാരമുണ്ടായിരുന്നു. ഗ്രാമത്തിനു പുറത്തുള്ള ഒരു ഫിറ്റ്‌നസ് സെന്ററില്‍ അവനെ ഞങ്ങള്‍ കൊണ്ടുപോയപ്പോള്‍ ഭക്ഷണക്രമം മുഴുവനായി മാറ്റണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം. തുടക്കത്തില്‍ നീരജ് ഇതിനോടു വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു കുട്ടികള്‍ അവിടെ പോയി പരിശീലനം നടത്തുന്നത് കണ്ടതോടെ നീരജും ഭക്ഷണക്രനത്തില്‍ നിയന്ത്രണം കൊണ്ടു വരികയും ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും സുരീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീരജിന്റെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ ഒളിംപിക്‌സ് ഇന്ത്യ വിജയകരമായി തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആകെ ഏഴു മെഡലുകാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കമാണിത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. 2012ലെ ലണ്ടന്‍ ഗെയിംസില്‍ ആറു മെഡലുകള്‍ നേടിതയായിരുന്നു നേരത്തേ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇതാണ് ടോക്കിയോയില്‍ തിരുത്തപ്പെട്ടിരിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, August 7, 2021, 23:39 [IST]
Other articles published on Aug 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X