Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് പോകുമോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നതിങ്ങനെ

ടുറിന്‍: കൈമാറ്റ ജാലകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് നെയ്മറിന്റെ കൂടുമാറ്റം. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് നെയ്മര്‍ മടങ്ങിപ്പോവുന്നതായുള്ള അഭ്യൂഹം ശക്തമായിത്തന്നെ നിലനില്‍ക്കുകയാണ്.ഈ അവസരത്തില്‍ നെയ്മറിന്റെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാര്‍ക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''നെയ്മര്‍ പിഎസ്ജിയില്‍ തുടരുമെന്നാണ് ഞാന്‍ കരുതുന്നത്. നെയ്മര്‍ യുവന്റസിലേക്കും ബാഴ്‌സലോണയിലേക്കും റയല്‍ മാഡ്രിഡിലേക്കുമെല്ലാം കൂടുമാറുന്ന തരത്തില്‍ വാര്‍ത്തകളുണ്ട്.അത് സൃഷ്ടിക്കുന്നത് മാധ്യമങ്ങളുടെ ജോലിയാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയാലെ അവര്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയു. നെയ്മറിനെ സംബന്ധിച്ച് അയാള്‍ മികച്ച ഫുട്‌ബോള്‍ കളിക്കുന്നിടത്തോളം എവിടെയായിരുന്നാലും സന്തോഷവാനായിരിക്കും''റൊണാള്‍ഡോ പറഞ്ഞു. കൈമാറ്റ ജാലകത്തിലെ ഉയര്‍ന്ന തുകയ്ക്കാണ് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയത്.ബാഴ്‌സയിലേക്ക് മടങ്ങിപ്പോവാന്‍ നെയ്മറിന് താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പിഎസ്ജി ആവശ്യപ്പെടുന്ന വലിയ തുക കൈമാറ്റത്തിന് തടസമാകുന്നു.

neymarandronaldo

നിലവില്‍ പിഎസ്ജിക്കൊപ്പം പ്രീ സീസണ്‍ പരിശീലനത്തിലാണ് നെയ്മര്‍.അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ക്ലബ്ബിനൊപ്പമുള്ള സുപ്രധാന മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. കോപ്പാ അമേരിക്കയില്‍ പരിക്കിനെത്തുടര്‍ന്ന് ബ്രസീല്‍ നിരയില്‍ നിന്ന് വിട്ടുനിന്ന നെയ്മര്‍ പൂര്‍ണ കായിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കെയ്‌ലിയന്‍ എംബാപ്പെയ്ക്കും എഡിന്‍സണ്‍ കവാനിക്കും ഏഞ്ചല്‍ ഡി മരിയക്കുമൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്താനുറച്ചാണ് ഇത്തവണ ഫ്രഞ്ച് പടയുടെ തയ്യാറെടുപ്പ്.

Story first published: Wednesday, July 31, 2019, 9:18 [IST]
Other articles published on Jul 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+