Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പീറ്റേഴ്‌സണെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു: ആന്‍ഡ്രൂ സ്‌ട്രോസ്

ലണ്ടന്‍: കെവിന്‍ പീറ്റേഴ്‌സണെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസ്. നായകനായ ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. ടീം മാനേജുമെന്റുമായി ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് പല തവണ പീറ്റേഴ്‌സണ്‍ ടീമിന് പുറത്തുപോയി. പല തവണ അദ്ദേഹത്തെ പരിഗണിക്കാതിരുന്നു. എന്നാല്‍ എപ്പോഴും ഇംഗ്ലണ്ട് ടീമിലും മറ്റ് താരങ്ങള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ഇംഗ്ലണ്ട് താരങ്ങളെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് സന്ദേശം അയച്ചതിനെത്തുടര്‍ന്നാണ് ആദ്യമായി പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി പീറ്റേഴ്‌സണിന്റെ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചു.

2012ലെ ടെസ്റ്റ് സീരിയസിലായിരുന്നു പീറ്റേഴ്‌സണെ ടീമിന് പുറത്തെത്തിച്ച സംഭവം. പിന്നീട് ടീമില്‍ സ്ഥിര സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കാതിരുന്ന പീറ്റേഴ്‌സണ്‍ 2013ഓടെ വിരമിക്കല്‍ പ്രഖ്യാപിച്ചു. പിന്നീട് ഐപിഎല്ലില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കാത്ത ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയേയും സ്‌ട്രോസും പീറ്റേഴ്‌സണും ചോദ്യം ചെയ്തിരുന്നു. 2019ല്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടിയിരുന്നു. ഐപിഎല്ലില്‍ കളിച്ച താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. നേരത്തെ പീറ്റേഴ്‌സണ്‍ കളിക്കാന്‍ അനുമതി ചോദിച്ചപ്പോഴും ഇസിബി എതിര്‍ത്തിരുന്നു. എന്നാല്‍ ലോകത്തിലെ മികച്ച താരങ്ങളെല്ലാം പങ്കെടുക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ പീറ്റേഴ്‌സണ് അവസരം നിഷേധിച്ചതില്‍ തനിക്ക് പീറ്റേഴ്‌സണനോട് സഹതാപം ഉണ്ടെന്ന് സ്‌ട്രോസ് പറഞ്ഞു.

kevinpietersenandandrewstrauss

ടെസ്റ്റ് ക്രിക്കറ്റിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. ഐപിഎല്‍ കളിച്ചാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ടെസ്റ്റ് കരിയറിന് തിരിച്ചടിയാവുമെന്ന ന്യായം ഉന്നയിച്ചാണ് ഇസിബി താരങ്ങളെ ഐപിഎല്ലില്‍ നിന്ന് തടഞ്ഞിരുന്നത്. എന്നാല്‍ സ്‌ട്രോസ് ഇസിബിയുടെ ഭാഗമായതിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

43 കാരനായ സ്‌ട്രോസ് ഇംഗ്ലണ്ടിനുവേണ്ടി 100 ടെസ്റ്റില്‍ നിന്ന് 7037 റണ്‍സും 127 ഏകദിനത്തില്‍ നിന്ന് 4205 റണ്‍സും 4 ടി20യില്‍ നിന്ന് 73 റണ്‍സും സ്‌ട്രോസിന്റെ പേരിലുണ്ട്. നിലവില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററാണ് സ്‌ട്രോസ്.39കാരനായ പീറ്റേഴ്‌സണ്‍ 104 ടെസ്റ്റില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനത്തില്‍ നിന്ന് 4440 റണ്‍സും 37 ടി20യില്‍ നിന്ന് 1176 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ സജീവമാണ് പീറ്റേഴ്‌സണ്‍ .ഐപിഎല്ലിലടക്കം അവതാരകനായി പീറ്റേഴ്‌സണുണ്ട്.

Story first published: Sunday, April 5, 2020, 14:46 [IST]
Other articles published on Apr 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+