Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹം ടീം വിടില്ലെന്നാണ് എന്റെ പ്രതീക്ഷ; ഗ്രാനിറ്റ് ഷാക്കയുടെ കൂടുമാറ്റത്തെക്കുറിച്ച് ആര്‍ട്ടിട്ട

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും നാണക്കേടിലേക്ക് കൂപ്പുകുത്തുകയാണ് ആഴ്‌സണല്‍. പഴയ പ്രതാപികള്‍ക്ക് ഇപ്പോള്‍ നിലവാരം തീരെയില്ലെന്ന് തന്നെ പറയാം. താരങ്ങളുടെ മോശം ഫോമും ടീമിനുള്ള പ്രശ്‌നങ്ങളുമെല്ലാം ആഴ്‌സണലിന് തിരിച്ചടിയാവുകയാണ്. സൂപ്പര്‍ താരം ഗ്രാനിറ്റ് ഷാക്ക ആഴ്‌സണല്‍ വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനായ മിക്കല്‍ ആര്‍ട്ടിട്ട.

ഷാക്കയ്ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം ആഴ്‌സണല്‍ വിടില്ലെന്നാണ് പ്രതീക്ഷയെന്നുമാണ് ആര്‍ട്ടിട്ട പ്രതികരിച്ചത്. ചെല്‍സിക്കെതിരേ നിര്‍ണ്ണായക മത്സരം കളിക്കാതിരുന്ന ഷാക്ക ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ കൂടുമാറുമെന്നാണ് വിവരം. കഴിഞ്ഞിടെ ആഴ്‌സണല്‍ ആരാധകരുമായി കൊമ്പുകോര്‍ത്തതാണ് ഷാക്കയ്ക്ക് തിരിച്ചടിയായത്. ഇതിനെത്തുടര്‍ന്ന് ഷാക്കയെ ആഴ്‌സണല്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

mikelarteta

ടീം സ്പിരിറ്റ് കളിക്കാരനാണെന്നും ബോണ്‍മൗത്തിനെതിരേ അദ്ദേഹം മികച്ച രീതിയില്‍ കളിച്ചെന്നും മികച്ച ഫുട്‌ബോളാണ് ഷാക്ക പുറത്തെടുക്കുന്നതെന്നും ആര്‍ട്ടിട്ട പറഞ്ഞു. ഉനായ് എമറിയെ പുറത്താക്കിയ ശേഷം ചുമതലയേറ്റെടുത്തയാളാണ് ആര്‍ട്ടിട്ട. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗാര്‍ഡിയോളയുടെ അസിസ്റ്റന്റായിരുന്നു. 27കാരനായ ഷാക്ക 2016 മുതല്‍ ആഴ്‌സണലിന്റെ ഭാഗമാണ്.

Story first published: Wednesday, January 1, 2020, 9:37 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+