പുതിയ തുടക്കമാണ്... പക്ഷേ എങ്ങനെ ബാറ്റ്‌ചെയ്യണമെന്ന് മറന്നിട്ടില്ല: ശിഖര്‍ ധവാന്‍
മുംബൈ: ശിഖര്‍ ധവാനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2019. ഏകദിന ലോകകപ്പിനിടെ കൈയ്ക്ക് പരിക്കേറ്റ ധവാന് പിന്നീട് തുടര്‍ച്ചയായി പരിക്കുകള്‍ ഏറ്റുകൊണ്ടേയിരുന്നു. ഷോള്‍ഡര്‍ ഇളകുകയും കണ്ണിന് പരിക്കേല്‍ക്കുകയും കാലിന് പരിക്കേറ്റ് 25 സ്റ്റിച്ചിടണ്ട അവസ്ഥവരെയെത്തി. പരിക്കും മോശം ഫോമും കാരണം ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുമെന്ന അവസ്ഥയില്‍ നിന്ന് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ശിഖര്‍ ധവാന്‍. ശ്രീലങ്ക, ഓസ്‌ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചതോടെ ആത്മവിശ്വാസത്തിലാണ് ധവാന്‍. മടങ്ങിവരവിനെക്കുറിച്ച് ധവാന്റെ പ്രതികരണം ഇങ്ങനെ. ഇതൊരു പുതിയ തുടക്കമാണ്. എന്നാല്‍ എല്ലാവരും ഓര്‍ക്കേണ്ടതൊന്നുണ്ട്. പ്രതിഭ എന്നും നിലനില്‍ക്കും.
ബാറ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് മറന്നിട്ടില്ലെന്നാണ് ധവാന്‍ പ്രതികരിച്ചത്. പരിക്കുകള്‍ സ്വാഭാവികമാണ്. അതിനെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയല്ല വേണ്ടത്. ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. ഈ ഇടവേള പ്രകടനത്തെ ബാധിക്കില്ലെന്നും ധവാന്‍ പറഞ്ഞു. ശ്രീലങ്കന്‍ പരമ്പര നിര്‍ണ്ണായകമാണെന്നും നിലനില്‍ക്കാന്‍ മികച്ച പ്രകടനം വേണമെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റി20 ലോകകപ്പ് 2020ല്‍ നടക്കാനിരിക്കെ ശ്രീലങ്ക, ഓസ്‌ട്രേലിയ പരമ്പര ധവാന് നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ കെഎല്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ സ്ഥാനം നിലനിര്‍ത്താന്‍ സ്ഥിരതയാര്‍ന്ന പ്രകടനം ധവാന് അനിവാര്യമാണ്. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ധവാന് മികവ് കാട്ടി ടീമിലെത്താനുള്ള അവസരമൊരുക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് ധവാന്‍ കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications