Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹത്തോട് വലിയ ആരാധന, മഹാനായ താരം; മെസ്സിയെ പ്രശംസിച്ച് റയല്‍ നായകന്‍

മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെ പുകഴ്ത്തി റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്. കളത്തില്‍ ചിരവൈരിയാണെങ്കിലും മെസ്സിയോട് വലിയ ആരാധനയാണെന്നും മഹാനായ ഫുട്‌ബോളറാണ് മെസ്സിയെന്നുമാണ് റാമോസ് പറഞ്ഞത്. എല്‍ ക്ലാസിക്കോ നടക്കാനിരിക്കെയാണ് റാമോസിന്റെ അഭിപ്രായ പ്രകടനം. ലാ ലിഗയ്ക്ക് നല്‍കിയ അഭിമുഖം ഗോള്‍, ഡെയ്‌ലി മെയ്‌ലടക്കമുള്ള പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച നടക്കുന്ന എല്‍ക്ലാസിക്കോ മെസ്സിയുടെ ദിനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയല്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കും. കൂടുതല്‍ എല്‍ ക്ലാസിക്കോ കളിച്ച താരമാകുന്നുവെന്നതില്‍ സന്തോഷമുണ്ട്. ഇനിയും ഏറെ നാള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റാമോസ് പറഞ്ഞു. ബാഴ്‌സലോണയും റയലും തമ്മില്‍ നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ അഞ്ച് തവണ റെഡ് കാര്‍ഡ് റാമോസിന് ലഭിച്ചിട്ടുണ്ട്. അവസാനമായി ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണപോലും ബാഴ്‌സ തോറ്റില്ല.

sergioramos

നാല് തവണ ജയിച്ചപ്പോള്‍ മൂന്ന്മത്സരം സമനിലയായി. ലാലിഗ പോയിന്റ് പട്ടികയില്‍ ശക്തമായ പോരാട്ടമാണ് ഇരു ടീമും പുറത്തെടുക്കുന്നത്. 55 പോയിന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനവും 53 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. അവസാന മത്സരത്തില്‍ ലെവന്റെയോട് തോറ്റതിന്റ ക്ഷീണത്തിലാണ് റയലിറങ്ങുന്നത്. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം.

Story first published: Saturday, February 29, 2020, 15:35 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+