ഈ സ്വഭാവം വളരെ മോശം; പാരിസിലെ ഫുട്‌ബോള്‍ ആരാധകരെ വിമര്‍ശിച്ച് ആല്‍വസ്
റിയോ ഡി ജനെയ്‌റോ: ഫ്രഞ്ച് ലീഗിലെ ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ബ്രസീല്‍ പ്രതിരോധ നിരതാരവും മുന്‍ പിഎസ്ജി താരവുമായ ഡാനി ആല്‍വസ്. പാരിസിലെ ആരാധകരെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആല്‍വസ് അവര്‍ വര്‍ണവെറിയന്മാരും വംശീയ വിദ്വേഷികളുമാണെന്നും കുറ്റപ്പെടുത്തി. പിഎസ്ജിക്കുവേണ്ടി കളിക്കുമ്പോള്‍ നിരവധി തവണ അവഹേളിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് നിറം കുറവുള്ളവരോട് വെറുപ്പാണെന്നും ആല്‍വസ് ചൂണ്ടിക്കാട്ടി. ജിക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍വസിന്റെ അഭിപ്രായ പ്രകടനം.
പാരിസ് വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ ഓര്‍മകളാണ് നല്‍കുന്നതെന്നും ഒരാഴ്ച പാരിസില്‍ പോയാല്‍ ജീവിതത്തിലെ ഏറ്റവും സാഹസികമായ കാര്യം അതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ല്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കവെ പാരിസിലെ ആരാധകര്‍ ആല്‍വസിന് നേരെ പഴവും തൊലിയും എറിഞ്ഞിരുന്നു. കോര്‍ണര്‍ കിക്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അവസാന സീസണോടെ പാരിസ് വിട്ട ആല്‍വസ് ഇപ്പോള്‍ ബ്രസീല്‍ ക്ലബ്ബായ സാവോ പൗളോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിനും പാരിസിലെ ആരാധകരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിഎസ്ജിക്കുവേണ്ടി കളിച്ചിട്ടും പലപ്പോഴും നെയ്മറിനെ കൂകി കളിയാക്കിയ പാരിസിലെ ആരാധകര്‍ വംശീയമായും അധിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞിടെ പാരിസിലെ ആരാധകനെ തല്ലിയതിന് നെയ്മര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications