For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും അഭിപ്രായം തുറന്നു പറയുന്നതില്‍ മടിയില്ല: ഷാഹിദ് അഫ്രീദി

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പല തുറന്നുപറച്ചിലുകളിലൂടെയും വിവാദത്തില്‍ അകപ്പെട്ട താരമാണ് ഷാഹിദ് അഫ്രീദി. മുന്‍ പാക് നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായിരുന്ന അഫ്രീദി സമീപകാലത്തായി ഇന്ത്യാ വിരുദ്ധ അഭിപ്രായ പ്രകടനങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി അഫ്രീദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും തന്റെ അഭിപ്രായം തുറന്നുപറയുന്നതില്‍ മടിയില്ലെന്നാണ് അഫ്രീദി പറഞ്ഞത്.

'ഒരാള്‍ സത്യം മാത്രമാണ് പറയുന്നതെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്നത് പ്രശ്‌നമേയല്ല. എല്ലാത്തിനേക്കാളും വലുത് മനുഷ്യത്വമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടുന്ന കാര്യമായാലും എന്റെ അഭിപ്രായം പറയുന്നതിന് എനിക്ക് മടിയില്ല'-ഷാഹിദ് അഫ്രീദി പറഞ്ഞു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ കീഴില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അഫ്രീദി നടത്തുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തനം ചെയ്യുന്നതിനിടെ അഫ്രീദി കോവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം രോഗമുക്തനായി.

afridi

പലപ്പോഴും ഇന്ത്യയെ പരിഹസിച്ചും അപമാനിച്ചും പ്രസ്താവന നടത്തുന്ന താരങ്ങളിലൊരാളാണ് അഫ്രീദി. കഴിഞ്ഞിടെ കശ്മീരിലെ ജനങ്ങള്‍ പാകിസ്താനില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന അഫ്രീദിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിങും യുവരാജ് സിങുമെല്ലാം അഫ്രീദിക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഫ്രീദി പരിഹസിച്ചിരുന്നു.

കഴിഞ്ഞിടെ ഗൗതം ഗംഭീറിനെതിരേയും അഫ്രീദി പറഞ്ഞിരുന്നു. ഗംഭീറിനെ താരമെന്ന നിലയില്‍ ഇഷ്ടമാണെങ്കിലും വ്യക്തിയെന്ന നിലയില്‍ ഗംഭീറിന്റെ മാനസിക നില ശരിയല്ലെന്നുമാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. പാകിസ്താനോട് തോറ്റ ശേഷം ഇന്ത്യന്‍ താരങ്ങള്‍ മാപ്പ് അപേക്ഷിച്ചിരുന്നുവെന്ന അഫ്രീദിയുടെ പരാമര്‍ശവും വലിയ ചര്‍ച്ചയായിരുന്നു. പല സീനിയര്‍ ഇന്ത്യന്‍ താരങ്ങളുമായി അത്ര നല്ല ബന്ധമല്ല അഫ്രീദിക്കുള്ളത്.

കഴിഞ്ഞ ദിവസം റിക്കി പോണ്ടിങ്ങിനെക്കാള്‍ മികച്ച ക്യാപ്റ്റന്‍ എം എസ് ധോണിയാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടിരുന്നു. യുവതാരങ്ങളെവെച്ച് ഇന്ത്യയെ ഇത്രയും മികച്ച ടീമാക്കി വളര്‍ത്തിയത് ധോണിയാണെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. പാകിസ്താനുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും അഫ്രീദി നേടിയിട്ടുണ്ട്. വിരമിച്ച ശേഷം ചാരിറ്റി രംഗത്താണ് അഫ്രീദി കൂടുതല്‍ സജീവം.

Story first published: Sunday, August 2, 2020, 12:16 [IST]
Other articles published on Aug 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+