വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ടിനെ നയിക്കാന്‍ ഞാന്‍ സ്‌റ്റോക്‌സിന് പകരം ബട്‌ലറെ തിരഞ്ഞെടുത്തേനേ: കെവിന്‍ പീറ്റേഴ്‌സണ്‍

സതാംപ്റ്റണ്‍: കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് ക്രിക്കറ്റ് മൈതാനങ്ങള്‍ വീണ്ടും സജീവമാകുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ അഭാവനത്തില്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഇംഗ്ലണ്ട് നിരയുടെ അഭിവാജ്യ ഘടകമായ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന 81ാമത്തെ താരമാണ്.

ഇപ്പോഴിതാ സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കിയതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. താനായിരുന്നെങ്കില്‍ സ്റ്റോകിസിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബ്ടലറെ റൂട്ടിന് പകരക്കാരനാക്കുമായിരുന്നെന്നാണ് പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. ബിറ്റ്‌വേ. കോമിന് നല്‍കിയ അഭിമുഖത്തിലാണ് പീറ്റേഴ്‌സണിന്റെ അഭിപ്രായ പ്രകടനം. ബെന്‍ സ്‌റ്റോക്‌സ് കാണികളെ ഇഷ്ടപ്പെടുന്ന താരമാണ്.കാണികളെ ആവേശംകൊള്ളിക്കാനുള്ള പ്രകടനം അദ്ദേഹം പുറത്തെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാണികളില്‍ നിന്നുള്ള ആവേശമില്ല.

ഇംഗ്ലണ്ട് vs വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ടോസ് ഇംഗ്ലണ്ടിന്, ബാറ്റിങ് തിരഞ്ഞെടുത്തുഇംഗ്ലണ്ട് vs വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ടോസ് ഇംഗ്ലണ്ടിന്, ബാറ്റിങ് തിരഞ്ഞെടുത്തു

kevinpietersen

അതിനാല്‍ താരങ്ങള്‍ തന്നെ സ്വയം പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ട്.ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. എന്നാല്‍ എപ്പോഴും മികച്ച താരത്തെ തന്നെ ക്യാപ്റ്റനാക്കണമെന്നുണ്ടോ? എനിക്ക് തോന്നുന്നില്ല-പീറ്റേഴ്‌സണ്‍ പറഞ്ഞു.ക്രിക്കറ്റ് താരങ്ങള്‍ മറ്റ് വിനോദങ്ങളിലും ഇടക്ക് ഏര്‍പ്പെടണം. വിശ്രമം അനിവാര്യമാണ്.സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗോള്‍ഫ് കളിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് താരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. ഈ സമയത്ത് ഒരു കളിക്കാരനായി ഞാന്‍ ഇല്ലല്ലോയെന്ന് ഓര്‍ത്ത് സന്തോഷിക്കുന്നു. ഇത് എനിക്ക് എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ല. ഗ്രൗണ്ടിലും ഹോട്ടലിലും മാത്രമായി സമയം ചിലവിടുന്നത് മാനസികമായി തളര്‍ത്തുമെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ഇംഗ്ലണ്ട് നായകനായ പീറ്റേഴ്‌സണ്‍ 104 ടെസ്റ്റില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനത്തില്‍ നിന്ന് 4440 റണ്‍സും 37 ടി20യില്‍ നിന്ന് 1176 റണ്‍സുമാണ് ഇംഗ്ലണ്ട് ജഴ്‌സിയില്‍ നേടിയത്. 36 ഐപിഎല്ലില്‍ നിന്നായി 1001 റണ്‍സും പീറ്റേഴ്‌സണിന്റെപേരിലുണ്ട്.

ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച താരമാണ് ബെന്‍ സ്റ്റോക്‌സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മത്സരത്തെ കൈപ്പിടിയിലാക്കാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സ് വരുംകാലത്തില്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്യാപ്റ്റനാവുമെന്ന കാര്യം ഉറപ്പാണ്. അതേ സമയം ബട്‌ലര്‍ ടെസ്റ്റ്ടീമില്‍ സ്ഥിരസാന്നിധ്യമുള്ള താരമല്ല. ജോണി ബെയര്‍സ്‌റ്റോ ഫോംതെളിയിച്ച് തിരിച്ചെത്തിയാല്‍ ബട്‌ലറുടെ വിക്കറ്റ് കീപ്പറായുള്ള ടീമിലെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, July 9, 2020, 9:47 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X