Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചടി പ്രശ്‌നമല്ല; മികച്ച പരിശീലകനാവാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്: ഹെന്റി

ലണ്ടന്‍: കരിയറിലെ തിരിച്ചടികള്‍ തളര്‍ത്തില്ലെന്നും മികച്ച പരിശീലകനാവാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുന്‍ ആഴ്‌സണല്‍ ഇതിഹാസ താരവും മൊണാക്കോയുടെ മുന്‍ പരിശീലകനുമായ തിയറി ഹെന്റി. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവികാര്യങ്ങളെക്കുറിച്ച് ഹെന്റി മനസ്സ് തുറന്നത്.മൊണാക്കോയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ക്ലബ്ബിനെ ഉയര്‍ത്താന്‍ ഹെന്റിക്ക് സാധിച്ചിരുന്നില്ല.ഫ്രഞ്ച് സ്‌ട്രൈക്കറായ ഹെന്റി കഴിഞ്ഞ സീസണില്‍ ലിയോനാര്‍ഡോ ജാര്‍ഡിമിസിന്റെ പകരക്കാരനായാണ് മൊണാക്കോയുടെ പരിശീലകനായത്.

20 മത്സരങ്ങളില്‍ നാല് വിജയവും അഞ്ച് സമനിലയും മാത്രമാണ് ഹെന്റിക്ക് ക്ലബ്ബിന് നേടിക്കൊടുക്കാനായത്.ഇതോടെ കസേര തെറിച്ച ഹെന്റി പുതിയ ക്ലബ്ബുമായി കരാറിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ''മോശം കാര്യങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ആലോചിച്ച് ആശങ്കപ്പെടാറില്ല.മൊണാക്കോയെ പരിശീലിപ്പിച്ചതും പിന്നീട് സ്ഥാനം നഷ്ടപ്പെട്ടതിനെയുമെല്ലാം പോസിറ്റീവായാണ് കാണുന്നത്.മൊണാക്കോയിലെത്തിയതാണ് പരിശീലകനാവണമെന്ന ആഗ്രഹം വര്‍ധിപ്പിച്ചത്.

thierry-henry

നിങ്ങള്‍ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്‌നമല്ല. എന്നും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നതിനാല്‍ മികച്ച പരിശീലകനായി തിരിച്ചുവരും. ഇത് എളുപ്പമല്ലെന്ന് അറിയാമെങ്കിലും കഴിവ് തെളിയിക്കാന്‍ മികച്ചൊരു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെന്റി പറഞ്ഞു. 42കാരനായ ഹെന്റി മൊണാക്കോ,യുവന്റസ്,ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആഴ്‌സണലിനൊപ്പമുള്ള പ്രകടനമാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്.

Story first published: Friday, August 23, 2019, 9:16 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+