ടി20 ലോകകപ്പിനെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ല: ഷുഹൈബ് മാലിക്ക്
കറാച്ചി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ലെന്ന് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷുഹൈബ് മാലിക്ക്. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള പാക് ടീമിലെത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കുമോയെന്ന് ആലോചിച്ച് ആശങ്കപ്പെടാറില്ല. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. അതില്‍ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യം.
ലോകകപ്പിനായി ഇനിയും ദിവസം ഏറെയുണ്ട്. ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ വെക്കാറില്ല-ഷുഹൈബ് മാലിക്ക് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹം പരത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫോം ഉള്ളിടത്തോളെ കളി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മാലിക്ക് പാകിസ്താന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെയും തകര്‍പ്പന്‍ പ്രകടനമാണ് മാലിക്കിന് ടീമില്‍ ഇടം സമ്മാനിച്ചത്.

മാലിക്കിനൊപ്പം മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസിനെയും പാകിസ്താന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ് പരിചയ സമ്പന്നരായ താരങ്ങളെ തിരിച്ചുവിളിച്ചതെന്നാണ് പാക് പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാഹ് ഉല്‍ ഹഖ് പറഞ്ഞത്. ഇടവേളയ്ക്ക് ശേഷം പാകിസ്താനിലേക്ക് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications