തിരുവനന്തപുരം: വിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി20യിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത് വിരാട് കോലിയാണ്. തന്റെ ടി20 ബെസ്റ്റ് റണ്‍സായ 94 റണ്‍സുമായി പുറത്താവാതെ നിന്ന കോലി നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. ആറ് വീതം സിക്സും ഫോറും പിറന്ന വെടിക്കെട്ട് ബാറ്റിങ്ങിനെക്കുറിച്ച് കോലി മനസ്സ്തുറന്നിരിക്കുകയാണ്. ട്വന്റി20യെന്നാല്‍ എല്ലാ പന്തും വായുവിലൂടെ പറത്തുകയല്ലെന്നാണ് താരത്തിന്റെ നിലപാട്.
ചിലരെപ്പോലെ ആരാധകരെ സന്തോഷിപ്പിക്കാന്‍ വായുവിലൂടെ പന്ത് അടിച്ച് പറത്താന്‍ അല്ല എനിക്ക് താല്പര്യം, വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫോര്‍മാറ്റില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ താല്‍പ്പര്യമില്ല. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. മികച്ച ടീമാണ് ഇന്ത്യക്കുള്ളത്. വ്യക്തിപരമായ ശത്രുതകള്‍ ക്രിക്കറ്റിലില്ല. വില്യംസിണോട് നോട്ട്ബുക്ക് സെലിബ്രേഷന് നടത്തിയത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്തിട്ടുള്ളു. മത്സര ശേഷം കൈകൊടുത്താണ് പിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ വീണ്ടും വംശീയ വിദ്വേഷം; സംഭവം മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കിടെ, പ്രതിഷേധം ശക്തം
വിരാട് കോലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. കോലിയെ പുകഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിന് കോലി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ട്വന്റി20യില്‍ 25 റണ്‍സ് നേടിയാല്‍ 1000 ടി20 റണ്‍സ് ഇന്ത്യക്കുവേണ്ടി നേടുന്ന ആദ്യ ബാറ്റ്സ്മാനായി കോലി മാറും.