For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനെതിരേ പന്തെറിയുക എന്ന വെല്ലുവിളി ഞാന്‍ ആസ്വദിച്ചിരുന്നു: ബ്രയറ്റ് ലീ

സിഡ്‌നി: ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറാന്‍ സച്ചിന് സാധിച്ചു. ഓസീസ് സൂപ്പര്‍ പേസറായിരുന്ന ബ്രയറ്റ് ലീ-സച്ചിന്‍ പോരാട്ടം പലപ്പോഴും ആരാധകരെ ഏറെ ആസ്വദിപ്പിച്ച ഒന്നായിരുന്നു. രണ്ട് ഇതിഹാസങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പലപ്പോഴും മൈതാനത്തില്‍ ആവേശം വാനോളം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സച്ചിനെതിരേ പന്തെറിഞ്ഞ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബ്രയറ്റ് ലീ.

'സച്ചിനെതിരേ പന്തെറിയാന്‍ ലഭിച്ചിരുന്ന അവസരങ്ങള്‍ എന്നെ പലപ്പോഴും ത്രില്ലടിപ്പിച്ചിരുന്നു. മത്സരത്തില്‍ ഞാന്‍ എപ്പോഴും ഉയര്‍ന്നുനില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ ലോകത്തിലെ ഏറ്റവും മികച്ചതിനോട് മത്സരിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നമ്മളില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. സച്ചിനെതിരേ കളിച്ചിരുന്നപ്പോഴെല്ലാം ഞാന്‍ ഏറ്റവും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നാണ് വിശ്വാസം. എന്നില്‍ നിന്ന് മികച്ചത് പ്രതീക്ഷിക്കുന്നതിനാല്‍ ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുത്തിരുന്നു'-ബ്രയറ്റ് ലീ പറഞ്ഞു.

sachinandbrettlee

ക്രിക്കറ്റ് ലോകത്തെ ഓസ്‌ട്രേലിയ അടക്കിവാണിരുന്ന സമയത്തും സച്ചിന്റെ ബാറ്റിങ് അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡാണ് സച്ചിനുള്ളത്. ഓസീസിനെതിരേ 71 ഏകദിനത്തില്‍ നിന്ന് 44.59 ശരാശരിയില്‍ 3077 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 39 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 55 ശരാശരിയില്‍ 3630 റണ്‍സും സച്ചിന്റെ പേരിലുണ്ട്.

സച്ചിനെതിരേ മികച്ച ബൗളിങ് പ്രകടനം അവകാശപ്പെടാന്‍ ബ്രയറ്റ് ലിക്ക് സാധിക്കും. 30 ഏകദിനത്തില്‍ സച്ചിനെതിരേ പന്തെറിഞ്ഞ ലീ 9 തവണയാണ് സച്ചിനെ പുറത്താക്കിയത്. ടെസ്റ്റില്‍ അഞ്ച് തവണയും പുറത്താക്കിയിട്ടുണ്ട്. 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ മികച്ച റെക്കോഡുകള്‍ എനിക്കുണ്ടെന്ന് അറിയാം. അതുപോലെ തന്നെ എനിക്കെതിരേ അദ്ദേഹത്തിനും മികച്ച റെക്കോഡുണ്ട്. അതാണ് അദ്ദേഹത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നത്. ആ പോരാട്ടത്തെ ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു'-ബ്രയറ്റ് ലീ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്കുവേണ്ടി 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റും 221 ഏകദിനത്തില്‍ നിന്ന് 380 വിക്കറ്റും 25ടി20യില്‍ നിന്ന് 28 വിക്കറ്റും ബ്രയറ്റ് ലീയുടെ പേരിലുണ്ട്. 38 ഐപിഎല്ലില്‍ നിന്നായി 25 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, July 31, 2020, 17:51 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+