ടീമിന്റെ മോശം പ്രകടനം; പരിശീലകനെ പുറത്താക്കി ഹൈദരാബാദ് എഫ്‌സി
ഹൈദരാബാദ്: ഐഎസ്എല്ലിന്റെ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദ് എഫ്‌സി പുറത്തെടുക്കുന്നത്. കളിച്ച 12 മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. ടീമിന്റെ മോശം പ്രകടനം വിലയിരുത്തി പരിശീലകനെ പുറത്താക്കിയിരിക്കുകയാണ് ഹൈദരാബാദ് എഫ്.സി. വെള്ളിയാഴ്ച ചെന്നൈയ്ന്‍ എഫ്‌സിയോട് 3-1ന് തോറ്റതോടെയാണ് ഫില്‍ ബ്രൗണിനെ പരിശീലകസ്ഥാനത്ത് നിന്ന് ഹൈദരാബാദ് നീക്കിയത്. അദ്ദേഹത്തിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ ഹൈദരാബാദ് ഈ സീസണില്‍ പരാജയപ്പെട്ടു. 12ല്‍ ഒമ്പത് മത്സരവും തോറ്റപ്പോള്‍ രണ്ട് മത്സരത്തില്‍ സമനിലയും ഒരു ജയവും നേടി. 12 ഗോള്‍ അടിച്ചെടുത്തപ്പോള്‍ വഴങ്ങിയത് 29 ഗോള്‍. നിലവില്‍ അഞ്ച് പോയിന്റോടെ പട്ടികയിലെ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. 15ാം തീയ്യതി ഒഡീഷയുമായാണ് ഹൈദാരാബാദിന്റെ അടുത്ത മത്സരം.

60കാരനായ ഫില്‍ ബ്രൗണ്‍ ഹള്‍സിറ്റി, ഡര്‍ബി കൗണ്ടി, സൗത്തെന്‍ഡ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2018-19 സീസണില്‍ പൂനെയുടെ പരിശീലകനായാണ് ബ്രൗണ്‍ ഐഎസ്എല്ലിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications