ഐപിഎല്‍: ഇത് താങ്ങാവുന്നതിനുമപ്പുറം... ഹൈദരാബാദിന്റെ പുറത്താവല്‍, പൊട്ടിക്കരഞ്ഞ് കോച്ച്
വിശാഖപട്ടണം: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരശേഷം ഹൈദരാബാദ് കോച്ച് ടോം മൂഡി വികാരധീനനായി പൊട്ടിക്കരഞ്ഞത് ഡല്‍ഹിയുടെ ആരാധകരുടെ പോലും കണ്ണു നനച്ചു. അവസാന ഓവറിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. ഇതിനു പിന്നാലെയാണ് മൂഡി വിതുമ്പുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തത്.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ ഇത്തവണ ഫൈനല്‍ പോലുമെത്താനാവാതെ ടീം പുറത്തായതാണ് മൂഡിയെ നിരാശനാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് ഹൈദരാബാദ് എലിമിനേറ്ററില്‍ തോറ്റു പുറത്തായത്.
ലോകകപ്പ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയും നാട്ടിലേക്കു മടങ്ങിയത് ഹൈദരാബാദ് ബാറ്റിങ് നിരയെ ബാധിച്ചതായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മല്‍സരശേഷം പറഞ്ഞു. വാര്‍ണറും ബെയര്‍സ്റ്റോയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അവസാനത്തെ രണ്ടോ മൂന്നോ മല്‍സരങ്ങളില്‍ ഇരുവരുമില്ലാതെ കളിക്കേണ്ടിവന്നു. ബാറ്റിങില്‍ ഇവരുടെ അഭാവം നികത്താന്‍ കഴിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications