Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ടീമുകള്‍ ഇക്കാര്യം സൂക്ഷിച്ചോ; മുന്നറിയിപ്പുമായി ആന്ദ്രെ റസ്സല്‍

ലോകകപ്പില്‍ ടീമുകള്‍ ഇക്കാര്യം സൂക്ഷിച്ചോ?

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ആന്ദ്രെ റസ്സല്‍ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് പ്രതീക്ഷകളെയും സജീവമാക്കുന്നു. ഒരുപിടി മികച്ച താരങ്ങളാല്‍ സമ്പന്നമായ വിന്‍ഡീസിന് ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള ശേഷിയുണ്ട്. ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ വിന്‍ഡീസിന്റെ പ്രകടനം ഇതിന് അടിവരയിടുന്നു.

ക്രിസ് ഗെയ്‌ലും, ആന്ദ്രെ റസ്സലും, ഷിമ്രോണ്‍ ഹെറ്റ്മയറുമുള്‍പ്പെടെയുള്ള കളിക്കാര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ളവരാണ്. കളിയുടെ ഏത് ഘട്ടത്തില്‍വെച്ചും തങ്ങള്‍ക്കനുകൂലമാക്കിമാറ്റാന്‍ വിന്‍ഡീസിന് കഴിയും. അതുകൊണ്ടുതന്നെ 29 വര്‍ഷമായി കിട്ടാക്കനിയായ ലോകകപ്പ് ഇത്തവണ നേടാന്‍ വിന്‍ഡീസിന് കഴിയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.

സിക്‌സറുകളടിക്കുമെന്ന് റസ്സല്‍

സിക്‌സറുകളടിക്കുമെന്ന് റസ്സല്‍

ലോകകപ്പ് അടുക്കുമ്പോള്‍ റസ്സലിന്റെ ഫോം ആണ് ചര്‍ച്ചാവിഷയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി റസ്സല്‍ കാഴ്ചവെക്കുന്ന ബാറ്റിങ് പ്രകടനം അനുപമമാണ്. ഈ ഫോം ലോകകപ്പിലും തുടരുമെന്നാണ് താരം വ്യക്തമാക്കുന്നത്. സിക്‌സറുകളോട് അടങ്ങാത്ത ദാഹമുണ്ടെന്നും ലോകകപ്പില്‍ അത് തീര്‍ക്കാനാകുമെന്നും റസ്സല്‍ പറയുന്നു. ലോകകപ്പിനൊരുങ്ങുന്ന ടീമുകള്‍ക്കെല്ലാം മുന്നറിയിപ്പാണ് റസ്സലിന്റെ വാക്കുകള്‍.

ഐപില്ലിലെ പ്രകടനം

ഐപില്ലിലെ പ്രകടനം

ഐപിഎല്ലില്‍ 10 ഇന്നിങ്‌സുകളില്‍നിന്നും 406 റണ്‍സാണ് റസ്സല്‍ ഇതുവരെ നേടിയത്. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഏക താരവും റസ്സല്‍ തന്നെ. ഐപിഎല്ലില്‍ എങ്ങിനെയാണോ കളിക്കുന്നത് അതേ രീതിയില്‍ ലോകകപ്പിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് റസ്സല്‍ പറഞ്ഞു. വിന്‍ഡീസിനായി കളിക്കാനും സിക്‌സറുകളടിക്കാന്‍ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

പ്രതീക്ഷകളോടെ വിന്‍ഡീസ്

പ്രതീക്ഷകളോടെ വിന്‍ഡീസ്

ഒരുവര്‍ഷം മുന്‍പാണ് റസ്സല്‍ അവസാനമായി വിന്‍ഡീസിനായി ഏകദിന മത്സരം കളിക്കാനിറങ്ങിയത്. പിന്നീട് പരിക്കുമൂലം കളിക്കാനായിട്ടില്ല. ലോകത്തെങ്ങുമുള്ള ടി20 ലീഗുകളില്‍ സജീവമാണ് വിന്‍ഡീസ് താരങ്ങള്‍. ടീം മാനേജ്‌മെന്റുമായുള്ള പടലപ്പിണക്കങ്ങളും പ്രതിഫല തര്‍ക്കങ്ങളുമെല്ലാം തത്കാലം മാറ്റിവെച്ചാണ് ലോകകപ്പിനായുള്ള ഒരുക്കം. ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനാകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

Story first published: Sunday, April 28, 2019, 12:48 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+