വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹഡ്‌സണ്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി; അഞ്ച് വര്‍ഷംകൂടി തുടരും

ലണ്ടന്‍: ഇംഗ്ലണ്ട് യുവ സ്‌ട്രൈക്കര്‍ കാലും ഹഡ്‌സണ്‍ ഒഡോയി ചെല്‍സിയുമായി കരാര്‍ പുതുക്കി.അഞ്ച് വര്‍ഷം കൂടി ക്ലബ്ബില്‍ തുടരാനുള്ള കരാറിലാണ് 18കാരനായ താരം ഒപ്പിട്ടത്.ആഴ്ചയില്‍ 1,00000 യൂറോയ്ക്കാണ് താരം ക്ലബ്ബുമായി കരാര്‍ പുതുക്കിയത്.യുവതാരത്തെ ടീമിലെത്തിക്കാന്‍ ജര്‍മന്‍ക്ലബ്ബ് ബയേണ്‍മ്യൂണിക്ക് ശ്രമം തുടരുന്നതിനിടെയാണ് ചെല്‍സിയുടെ നീക്കം. പുതിയ പരിശീലകന്‍ ലംപാര്‍ഡിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ചെല്‍സി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

സൗഹൃദ ഫുട്‌ബോള്‍: ബാഴ്‌സലോണയെ തോല്‍പ്പിച്ച് ചെല്‍സി

2017ല്‍ ചെല്‍സിയുമായി കരാറിലെത്തിയ താരം 12 മത്സരങ്ങളില്‍ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞെങ്കിലും ഒരു ഗോള്‍ പോലും നേടിയിട്ടില്ല. പലപ്പോഴും പകരക്കാരനായാണ് താരം ഇറങ്ങിയിരുന്നത്. കൈമാറ്റ ജാലകത്തിലെ വിലക്ക് കാരണം പുതിയ സൂപ്പര്‍ താരങ്ങളെയൊന്നും ചെല്‍സിക്ക് ടീമില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ നിലവിലെ താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ പരിശീലകന്‍ ലംപാര്‍ഡ് തീരുമാനിക്കുകയായിരുന്നു.

hudsonodoi

അവസാന സീസണില്‍ യുവന്റസില്‍ നിന്ന് വായ്പയില്‍ ചെല്‍സിയിലെത്തിയ ഹിഗ്വെയ്‌നെ ചെല്‍സി ഇത്തവണ നിലനിര്‍ത്തിയില്ല. യുവതാങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലംപാര്‍ഡ് തന്ത്രം മെനയുന്നത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സി നിരയില്‍ സീനിയര്‍ താരം.സൗഹൃദമത്സരത്തില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് ചെല്‍സി കരുത്തുകാട്ടിയിരുന്നു. അബ്രഹാം, പുലിസിച്ച്, കൊവാസിച്ച്, പെഡ്രോ, ആസ്പിലിക്യൂറ്റ, ലൂയിസ് തുടങ്ങിയ താരങ്ങളിലാണ് ഇത്തവണ ചെല്‍സിയുടെ പ്രതീക്ഷ.

Story first published: Wednesday, July 24, 2019, 8:56 [IST]
Other articles published on Jul 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X