വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തന്റെ വളര്‍ച്ചയില്‍ രാഹുല്‍ ദ്രാവിഡ് സ്വാധീനിച്ചോ? ചേതേശ്വര്‍ പുജാര പറയുന്നു

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നിലവിലെ വന്മതിലായാണ് ചേതേശ്വര്‍ പുജാരയെ വിശേഷിപ്പിക്കുന്നത്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരാനായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മൂന്നാം സ്ഥാനം പുജാരയുടെ കൈയില്‍ ഭദ്രമായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ് പുജാര. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയെയും സ്വഭാവത്തെയും ദ്രാവിഡുമായി സാമ്യപ്പെടുത്തുവര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ ദ്രാവിഡ് സ്വാധീനിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ച് പുജാര തന്നെ മനസ്സ് തുറന്നിരിക്കുകയാണ്.

ദ്രാവിഡിന്റെ ഉപദേശം

കരിയറില്‍ എല്ലാം നല്‍കിയത് ദ്രാവിഡിന്റെ ഉപദേശമാണെന്നാണ് പുജാര വ്യക്തമാക്കിയത്. ക്രിക്കറ്റില്‍ നിലനില്‍ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്ക് ബോധ്യപ്പെടുത്തിതന്നത് ദ്രാവിഡാണ്. എന്താണ് ചെയ്യേണ്ടതെന്നും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹമാണ് മനസിലാക്കിത്തന്നത്. രാഹുലിന്റെ ഉപദേശങ്ങള്‍ക്ക് വളരെയധികം വിലനല്‍കുന്നു. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന്റെ ആവശ്യകതയും മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്. ദ്രാവിഡിന്റെ സ്വാധീനം എത്രത്തോളമെന്ന് ചുരുങ്ങിയ വരികളില്‍ വ്യക്തമാക്കാന്‍ സാധിക്കില്ല.ക ളത്തിനകത്തും പുറത്തും അദ്ദേഹം വലിയ പ്രചോദനമാണ്-പുജാര പറഞ്ഞു.

ദ്രാവിഡിന്റെ ബാറ്റിങ് ശൈലി

ദ്രാവിഡിന്റെ ബാറ്റിങ് ശൈലിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ശൈലിയെ അതേ പോലെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പുജാര പറഞ്ഞത്. രണ്ടുപേരുടേയും ശൈലികള്‍ തമ്മില്‍ സാമ്യതയുണ്ടെങ്കിലും അത് അദ്ദേഹത്തെ അതേപോലെ പകര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടായതല്ല. അത് സൗരാഷ്ട്രയ്‌ക്കൊപ്പം കളിച്ച എന്റെ പരിചയസമ്പത്തില്‍ നിന്നുണ്ടായതാണ്. ഒരു സെഞ്ച്വറി നേടുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഉത്തരവാദിത്തമെന്നും ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും അവിടെ നിന്നാണ് തിരിച്ചറിഞ്ഞത്.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍; കൂടുതല്‍ ജയം ആര്‍ക്ക്? കണക്കുകള്‍ ഇതാ

ഞാന്‍ മനസിലാക്കുന്നു

ടീമിനെ മികച്ച ടോട്ടിലേക്ക് എത്തിക്കുന്നതിനാണ് കൂടുതല്‍ ശ്രമിക്കാറ്.അതോടൊപ്പം എന്റെ വിക്കറ്റിന്റെ പ്രധാന്യവും ഞാന്‍ മനസിലാക്കുന്നു. ഇതെല്ലാം സൗരാഷ്ട്രയ്‌ക്കൊപ്പമുള്ള ജൂനിയര്‍ കരിയറില്‍ നിന്ന് പഠിച്ചതാണെന്നും പുജാര പറഞ്ഞു. 32കാരനായ പുജാര ഇന്ത്യക്കുവേണ്ടി 77 ടെസ്റ്റില്‍ നിന്ന് 48.67 ശരാശരിയില്‍ 5840 റണ്‍സ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 18സെഞ്ച്വറിയും 50 ഇരട്ടസെഞ്ച്വറിയും ഉള്‍പ്പെടും. അഞ്ച് ഏകദിനത്തിലും ഇന്ത്യന്‍ ജഴ്‌സിയില്‍ പുജാര കളിച്ചിട്ടുണ്ടെങ്കിലും 51 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

ബാറ്റുമായി ചാഹല്‍, ബൗളുമായി കോലി, ആര് ജയിക്കും? ചാഹലിന്റെ ഉത്തരം ഇങ്ങനെ

ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന ദ്രാവിഡ് വിരമിക്കലിന് ശേഷം പരിശീലകെന്ന നിലയില്‍ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലെത്തിക്കാന്‍ രാഹുലിനായി. ഇന്ത്യ എ ടീമിന്റെ ഉപദേശകനായും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനത്തില്‍ നിന്ന് 10899 റണ്‍സും ഒരു ടി20യില്‍ നിന്ന് 31 റണ്‍സും രാഹുല്‍ സ്വന്തമാക്കിയിട്ടുണ്ട്. നാല് ഏകദിന വിക്കറ്റും ഒരു ടെസ്റ്റ് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, June 28, 2020, 14:01 [IST]
Other articles published on Jun 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X