Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇതാണോ ദൈവം'; ആദ്യമായി സച്ചിനെ നേരിട്ട സംഭവം വെളിപ്പെടുത്തി ഷുഹൈബ് അക്തര്‍

കറാച്ചി: ലോക ക്രിക്കറ്റ് കണ്ട രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഷുഹൈബ് അക്തറും. ബാറ്റുകൊണ്ട് സച്ചിന്‍ വിസ്മയം തീര്‍ക്കുമ്പോള്‍ വേഗംകൊണ്ട് അക്തര്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇപ്പോഴിതാ സച്ചിനെ ആദ്യമായി നേരിട്ട അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. അക്തര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ 'ക്രിക്കറ്റ് ദൈവമെന്ന'പേര് സച്ചിന് ലഭിച്ച് കഴിഞ്ഞിരുന്നു. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നാണ് അക്തറിനെ ക്രിക്കറ്റ് പ്രേമികള്‍ വിളിച്ചിരുന്നത്.

അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ മത്സരത്തില്‍ സച്ചിനെ നേരിടാന്‍ എത്തിയപ്പോള്‍ ഇതാണോ ക്രിക്കറ്റ് ദൈവമെന്ന് തോന്നിയെന്നാണ് അക്തര്‍ പറഞ്ഞത്. 'സച്ചിനെ ദൈവമെന്ന് വിളിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞു ഇതാണോ ദൈവം,അദ്ദേഹം എന്നെയോ ഞാന്‍ അദ്ദേഹത്തെയോ തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ മനോഭാവവും എനിക്ക് എന്റേതായ മനോഭാവവും ആയിരുന്നു. അദ്ദേഹത്തെ ആദ്യ പന്തില്‍ത്തന്നെ പുറത്താക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.

sachinandakthar

അത് സംഭവിക്കുകയും ചെയ്തു'-അക്തര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അക്തറിന്റെ ആദ്യ പന്തില്‍ത്തന്നെ സച്ചിന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഈ മത്സരത്തില്‍ സച്ചിനെക്കൂടാതെ വിവിഎസ് ലക്ഷ്മണ്‍,രാഹുല്‍ ദ്രാവിഡ്,വെങ്കിടേഷ് പ്രസാദ് എന്നിവരെയും അക്തര്‍ പുറത്താക്കി. ഇന്ത്യക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ 71 റണ്‍സ് വഴങ്ങി 4 വിക്കറ്റ് എന്ന നേടാന്‍ അക്തറിനായി. രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റ് വീഴ്ത്തിയ അക്തര്‍ പാകിസ്താനെ 46 റണ്‍സ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടങ്ങോട്ട് അക്തറിനെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് സച്ചിന്‍ പുറത്തെടുത്തിട്ടുള്ളത്. പലവട്ടം അക്തര്‍ സച്ചിന്റെ ബാറ്റിങ്ങിനെ പ്രശംസിക്കുന്നിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സച്ചിനെ വെല്ലുവിളിച്ചെത്തിയ ഷെയ്ന്‍ വോണിനെക്കൊണ്ടും മാറ്റിപ്പറയിച്ച ചരിത്രം സച്ചിനുണ്ട്. ഏകദിനത്തില്‍ പാകിസ്താനെതിരേ 45.5 ഉും ടെസ്റ്റില്‍ 41.60 ശരാശരിയുമാണ് സച്ചിനുള്ളത്.

അഞ്ച് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയിട്ടുള്ളത്. ഏകദിനത്തില്‍ മൂന്ന് തവണയും ടെസ്റ്റില്‍ രണ്ട് തവണയും. പലപ്പോഴും ടെസ്റ്റില്‍ അക്തറിനെതിരേ ആധിപത്യ പ്രകടനമാണ് സച്ചിന്‍ കാഴ്ചവെച്ചിട്ടുള്ളത്. ഏകദിനത്തില്‍ 15921 റണ്‍സും ടെസ്റ്റില്‍ 18426 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 444 വിക്കറ്റാണ് അക്തര്‍ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗമേറിയ പന്ത് എന്ന റെക്കോഡ് അക്തറിന്റെ പേരിലാണ്.

Story first published: Sunday, August 2, 2020, 12:12 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+