വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പെയിനില്‍ കൊറോണ വൈറസ് ഇത്രയും വ്യാപിച്ചതെങ്ങനെ? ഉത്തരം ഇതാ

മാഡ്രിഡ്: ലോകമെമ്പാടും ഭീതി വിതച്ച് കൊറോണ വ്യാപനം തുടരുകയാണ്. പല രാജ്യങ്ങളെയും നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസ് പടരുന്നത്. മരണനിരക്കും അതിവേഗം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കൊറോണ വൈറസ് ഏറ്റവും ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ മുന്നില്‍ത്തന്നെയാണ് സ്‌പെയിനുമുള്ളത്. സ്‌പെയിനിലെ കായിക മത്സരങ്ങളടക്കം ആളുകൂടുന്ന എല്ലാ മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്‌പെയിനില്‍ ഇത്രയധികം രോഗബാധിതര്‍ ഉണ്ടായതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌പെയിനിലെ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 54000 ആളുകള്‍ കൊറോണ ലക്ഷത്തോടെ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 5000 ആളുകളാണ് കൊറോണ ബാധിച്ച് സ്‌പെയിനില്‍ മരണപ്പെട്ടത്.

ഇത്രയധികം ആളുകളിലേക്ക് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണം വലന്‍സിയ ആരാധകരുടെ ഇറ്റലി സന്ദര്‍ശനം ആണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 19ാം തീയ്യതി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം കാണാന്‍ വലന്‍സിയ ആരാധകര്‍ മിലാനില്‍ എത്തിയിരുന്നു. ഈ മത്സരം കാണാന്‍ ഏകദേശം 40,000 ഇറ്റലിക്കാരുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ കൂടുതല്‍ രോഗം ഭാധിച്ച നഗരപ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ മത്സരം കാണാനെത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം വീടുകളിലും ആശുപത്രിയിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് വളരെ അധികം പടര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായത്. അറ്റ്‌ലാന്റയും വലന്‍സിയയും തമ്മിലുള്ള മത്സരം കാണാനെത്തിയവരാണ് കൂടുതലായും രോഗവ്യാപനത്തിന് കാരണമായതെന്ന് സ്പാനിഷ് ആരോഗ്യ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

football

പോരാട്ടം ഒറ്റക്കെട്ടായി, ദുരിതാശ്വാസനിധിയിലേക്ക് കയ്യയച്ചു സഹായിച്ച് കായിക ലോകംപോരാട്ടം ഒറ്റക്കെട്ടായി, ദുരിതാശ്വാസനിധിയിലേക്ക് കയ്യയച്ചു സഹായിച്ച് കായിക ലോകം

ഇതോടെ എല്ലാ കായിക മത്സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ ആരോഗ്യ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായി രോഗം വ്യാപിത്തതോടെ എല്ലാ കായിക മത്സരവും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ ലാലിഗ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളെല്ലാം പാതി വഴിയില്‍ മുടങ്ങി. താരങ്ങളുടെയെല്ലാം പ്രതിഫലം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ് ഉള്‍പ്പെടെയുള്ളവര്‍ വന്‍ തുക സംഭാവനയായി നല്‍കിയിട്ടുമുണ്ട്. നിലവില്‍ എല്ലാ താരങ്ങളും വീടുകളില്‍ത്തന്നെയാണുള്ളത്. കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. കൊറോണ വ്യാപനം ഇതുവരെയായും നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ യുവേഫ ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങുകയാണ്. ജൂണ്‍ മാസത്തിലും സീസണ്‍ പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ സീസണ്‍ നഷ്ടമാകുമെന്നാണ് യുവേഫ തലവന്‍ അലക്‌സാണ്ടര്‍ സെഫെറിന്‍ പറഞ്ഞത്. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സെഫെര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Story first published: Sunday, March 29, 2020, 17:20 [IST]
Other articles published on Mar 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X