Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോവിഡില്‍ നിന്ന് വേഗം മുക്തമാകാന്‍ സാധിക്കട്ടെ'; അമിതാബ് ബച്ചന് ആശംസ നേര്‍ന്ന് അഫ്രീദി

മുംബൈ: കോവിഡ് 19 ലോകത്താകെ ഒന്നരക്കോടിയോളം ആളുകളെ ബാധിക്കുകയും അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. പ്രശ്‌സതരായ നിരവധിയാളുകള്‍ക്കും കോവിഡ് ബാധയേറ്റിരുന്നു. ഏറ്റവും ഒടുവിലാണ് ഹോളിവുഡിലെ സൂപ്പര്‍ താര കുടുംബം ബച്ചന്‍ ഫാമിലിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമിതാബ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, അഭിഷേക് ബച്ചന്റെ ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കെല്ലാം കോവിഡ് ബാധയേറ്റിരുന്നു.

ഇപ്പോഴിതാ അമിതാബ് ബച്ചനും കുടുംബത്തിനും വേഗം രോഗമുക്തരാകാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചിരിക്കുകയാണ് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദി ആശംസ നേര്‍ന്നത്. അമിത് ബച്ചനും ജൂനിയര്‍ ബച്ചനും എല്ലാ വിധ ആശംസകളും,വേഗം രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അഫ്രീദി കുറിച്ചത്. നിലവില്‍ അമാതാബിനെയും അഭിഷേകിനെയും നാനാവതി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

amitabbachanandafridi

അമിതാബിന്റെ വീടിന്റെ പരിസരം കന്റൈന്‍മെന്റ് സോണായും പ്രഖ്യാപിച്ചു. ഇന്നലെ രാത്രി അമിതാബ് ബച്ചന്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും ആരാധകരോട് നന്ദി പറഞ്ഞിരുന്നു. ലോക്ഡൗണ്‍ കാലത്തിനിടെ അഭിഷേക് ഷൂട്ടിങ്ങിനായി വെളിയില്‍ പോയിട്ടില്ലെങ്കിലും വീട്ടില്‍ ചില പ്രൊമോ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

നേരത്തെ അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനിലൂടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ഇതിനിടെയാണ് അഫ്രീദിക്കും കൊറോണ സ്ഥിരീകരിച്ചത്. രോഗവിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം രോഗമുക്തനായിട്ടുണ്ട്.ഓണ്‍ലൈന്‍ ചാറ്റ് ഷോയില്‍ സജീവമാണ് അഫ്രീദി. വിരമിച്ച ശേഷം ഇന്ത്യാ വിരുദ്ധ പരാമര്‍ശനങ്ങളുമായി അഫ്രീദി ഇടയ്ക്കിടെ വിവാദം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പാകിസ്താനോട് മാപ്പ് ചോദിക്കുമായിരുന്നുവെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധമാണ് താരത്തിനെതിരേ ഉയര്‍ന്നത്. നേരത്തെ കാശ്മീരിലുള്ളവര്‍ പാകിസ്താനില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അഫ്രീദി ഇന്ത്യന്‍ പ്രധാനമന്ത്രിയേയും അധിക്ഷേപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. നിലവില്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക പദവികളൊന്നും അഫ്രീദിക്കില്ല. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിക്കറ്റില്‍ സജീവമാണ് അഫ്രീദി.

Story first published: Monday, July 13, 2020, 17:30 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+