ലിംബര്‍ഗ്: മുന്‍ ഹോളണ്ട് പ്രതിരോധ താരം ഫെര്ണാന്ണ്ടോ റിക്സണ് അന്തരിച്ചു. 43 വയസുകാരനായ റിക്സണ് നാഡീവ്യൂഹങ്ങളിലെ അസുഖത്തെത്തുടര്‍ന്ന് ആറ് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ അസുഖം കൂടിയതിനെത്തുടര്‍ന്ന് ഗ്ലാസ്കോയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. കട്ടിലിലാണ് അവസാന ആറ് വര്‍ഷവും അദ്ദേഹം ചിലവിട്ടത്.
പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റിക്സണ് ഉണ്ടായിരുന്നത്. റിക്സണിന്റെ മരണത്തില്‍ ഫുട്ബോള്‍ ലോകത്തിലെ പല പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 1994ല്‍ ഹോളണ്ട് ക്ലബ്ബ് ഫോര്‍ച്യുന സിറ്റാര്ഡിലൂടെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം 1997ല്‍ അല്കമാര് സാന്സ്ട്രീക്കിലേക്ക് കൂടുമാറി. സ്കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്സിനുവേണ്ടിയും റഷ്യന്‍ ക്ലബ്ബ് സെനിറ്റിനുവേണ്ടിയും കളിച്ച അദ്ദേഹം 2010ല്‍ വീണ്ടും ഫോര്ച്യുനയില് തിരിച്ചെത്തി.
2013ല്‍ അസുഖംബാധിച്ചതോടെ അദ്ദേഹം പതിയെ കളം ഒഴിഞ്ഞു.2000മുതല്‍ ഹോളണ്ട് ദേശീയ ടീം അംഗമായിരുന്ന റിക്സണ് മൂന്ന് വര്‍ഷം മാത്രമാണ് ദേശീയ ടീമിനൊപ്പം തുടര്‍ന്നത്. ഹോളണ്ടിനുവേണ്ടി 12 മത്സരത്തില്‍ അദ്ദേഹം കളിച്ചു.2015ല്‍ സ്കൈ സ്പോര്‍ട്സിനോടൊപ്പം ചേര്‍ന്ന് തന്റെ രോഗത്തെക്കുറിച്ച് റിക്സണ് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.