Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജയ് ഹിന്ദ് ഇന്ത്യ'; ഹോക്കി ലോകകപ്പിന്റെ അവതരണ ഗാനവുമായി റഹ്മാനും ഷാറൂഖും

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിന്റെ അവതരണ ഗാനവുമായി ലോക പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ട്വിറ്ററിലൂടെ പുറത്തിറക്കിയ ഗാനത്തിന്റെ ടീസര്‍ ലോകം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിന്റെ വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖാനും എത്തുന്നുണ്ട്.

ഗാനരചയിതാവായ ഗുല്‍സാര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യവും ഹോക്കിയും കൂടിച്ചേര്‍ന്ന ചിത്രീകരണം ഏതൊരു ഇന്ത്യക്കാരനെയും ആവേശഭരിതനാക്കുന്നതാണ്. രവി വര്‍മനാണ് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒരുപിടി മികച്ച സംഗീതജ്ഞര്‍ക്കൊപ്പം ചേര്‍ന്നൊരുക്കിയ മനോഹര ഗാനമാണിതെന്ന് റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

hockey45

വീഡിയോ റീലിസ് ചെയ്തയുടന്‍ ഒഡീഷ മുഖ്യമന്ത്രി റഹ്മാന് നന്ദി അറിയിച്ചിട്ടുണ്ട്. ടീസര്‍ അത്യാകര്‍ഷകവും ഹോക്കിയുടെയും സംസ്‌കാരത്തിന്റെയും സൗന്ദര്യം തുളമ്പുന്നതുമാണെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക് പറഞ്ഞു. വീഡിയോയുടെ മുഴുവന്‍ ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16വരെയാണ് ലോകകപ്പ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ലൈവ് പരിപാടിയുമായെത്തുമെന്ന് റഹ്മാന്‍ നേരത്തെ അറിയിച്ചിരുന്നു. 16 രാജ്യങ്ങള്‍ 14-ാമത് ഹോക്കി ലോകകപ്പില്‍ പങ്കെടുക്കും. നേരത്തെ 1982ല്‍ മുംബൈയിലും 2010ല്‍ ദില്ലിയിലും ഇന്ത്യ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.

Story first published: Tuesday, November 20, 2018, 11:15 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+