വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി; ബെല്‍ജിയത്തിനെതിരായ പരമ്പരയില്‍ മന്‍പ്രീത് സിങ് ഇന്ത്യയെ നയിക്കും

ന്യൂഡല്‍ഹി: ഹോക്കി പ്രോ ലീഗില്‍ ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യന്‍ ടീമിനെ മന്‍പ്രീത് സിങ് നയിക്കും. ആദ്യമായി ടീമില്‍ ഇടംനേടിയ രാജ് കുമാര്‍ ഉള്‍പ്പെടെ 24 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫിബ്രുവരി 8, 9 തീയതികളിലായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ് ആയിരിക്കും വൈസ് ക്യാപ്റ്റന്‍.

സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് വേണ്ട നടത്തിയ പ്രകടനമാണ് രാജ് കുമാറിന് ടീമില്‍ ഇടംനേടിക്കൊടുത്തത്. മലയാളി താരം പിആര്‍ ശ്രീജേഷ് ആയിരിക്കും ഗോള്‍ കീപ്പര്‍. കൃഷ്ണന്‍ പതക്, ഗുരീന്ദര്‍ സിങ്, അമിത് രോഹിദാസ്, സുരേന്ദര്‍ കുമാര്‍, ജാര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒളിമ്പിക്‌സ് സെലക്ഷന്‍ കൂടി പരിഗണിച്ചാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

രോഹിത്തിന്റെ പരിക്ക് ഗുരുതരം!! ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കില്ല... പകരമെത്തുക ഈ താരംരോഹിത്തിന്റെ പരിക്ക് ഗുരുതരം!! ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കില്ല... പകരമെത്തുക ഈ താരം

manpreetsingh

വരാനിരിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണെന്ന് മുഖ്യ പരിശീലകന്‍ ഗ്രഹാം റെയ്ഡ് വ്യക്തമാക്കി. ഒളിമ്പിക്‌സ് ടീമിലേക്കുള്ള കളിക്കാരുടെ തെരഞ്ഞെടുപ്പ് ഈ കളികളെ ആശ്രയിച്ചാണിരിക്കുന്നത്. ഓരോ കളിയിലും ടീം കോമ്പിനേഷന്‍ മാറ്റി പരീക്ഷിക്കും. രാജ് കുമാര്‍ മികച്ച കളിക്കാരിലൊരാലാണ്. അതുകൊണ്ടുതന്നെയാണ് ലോക ഒന്നാം നമ്പര്‍ ടീമിനെതിരെ ഒരു അവസരം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Story first published: Monday, February 3, 2020, 16:40 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X