വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ തന്നെ പ്രതിഫലനമാണത്; വോണിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് സ്റ്റീവ് വോ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് സ്റ്റീവ് വോ. ഓസീസിന് രണ്ട് ലോകകപ്പ് കിരീടമടക്കം ഒട്ടേറെ നേട്ടങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ കരിയറില്‍ കണ്ട ഏറ്റവും വലിയ സ്വാര്‍ത്ഥനായ താരം സ്റ്റീവ് വോയാണെന്ന് ഷെയ്ന്‍ വോണ്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അതിന് മറുപടിയുമായി സ്റ്റീവ് വോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ ഇതിനെ വൈരാഗ്യമെന്നാണ് പറയാറ്.

ഞാനൊരിക്കലും ഇതിന്റെ ഭാഗമായിട്ടില്ല. അതിനാല്‍ ഇത് ഒരാളുടേത് മാത്രമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ദേഹത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അതില്‍ എനിക്കൊന്നും ചെയ്യാനില്ല, അത്രമാത്രമെ എനിക്ക് പറയാന്‍ കഴിയൂ-സ്റ്റീവ് വോ പറഞ്ഞു. 104 റണ്ണൗട്ടുകളില്‍ വോ ഉള്‍പ്പെട്ട വീഡിയോയോട് പ്രതികരിക്കവെയാണ് വോണ്‍ സ്റ്റീവ് വോയെ സ്വാര്‍ത്ഥനെന്ന് വിശേഷിപ്പിച്ചത്. നേരത്തെ തന്റെ ആത്മകഥയായ നോ സ്പിന്നിലും സ്റ്റീവ് വോയെക്കുറിച്ച് ഷെയ്ന്‍ വോണ്‍ ഇതേ രീതിയില്‍ പരാമര്‍ശിച്ചിരുന്നു.

കാണികള്‍ക്ക് പകരം സെക്‌സ് പാവകള്‍, കൊറിയന്‍ ക്ലബ്ബിന് പിഴശിക്ഷകാണികള്‍ക്ക് പകരം സെക്‌സ് പാവകള്‍, കൊറിയന്‍ ക്ലബ്ബിന് പിഴശിക്ഷ

shanewarneandstevewough

അതേ സമയം സ്റ്റീവ് വോയെ വെറുക്കുന്നില്ലെന്നും താന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഓസീസ് ടീമില്‍ അദ്ദേഹവും അംഗമായിരുന്നുവെന്നും വോണ്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത നേരത്തെ മുതല്‍ തന്നെ ഉള്ളതാണ്. 1999ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് വോണിനെ വോ മാറ്റി നിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. 54കാരനായ സ്റ്റീവ് വോ വിരമിച്ച ശേഷം ക്രിക്കറ്റില്‍ അത്ര സജീവമല്ല.

ഓസീസ് ജഴ്‌സിയില്‍ 168 ടെസ്റ്റില്‍ നിന്ന് 50.59 ശരാശരിയില്‍ 10927 റണ്‍സും 325 ഏകദിനത്തില്‍ നിന്ന് 32.62 ശരാശരിയില്‍ 7569 റണ്‍സും നേടിയിട്ടുണ്ട്. 92 ടെസ്റ്റ് വിക്കറ്റും 195 ഏകദിന വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതേ സമയം ഷെയ്ന്‍ വോണ്‍ ഇപ്പോഴും പരിശീലകനായും മെന്ററായും ക്രിക്കറ്റില്‍ സജീവമാണ്. 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനത്തില്‍നിന്ന് 293 വിക്കറ്റും 55 ഐപിഎല്ലില്‍ നിന്ന് 57 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയത് ഷെയ്ന്‍ വോണിന്റെ നായകത്വത്തിന് കീഴിലാണ്. ഇപ്പോഴും രാജസ്ഥാന്റെ പരിശീലകസംഘത്തിന്റെ ഭാഗമാണ് വോണ്‍.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആറ് മാസത്തേക്ക് അതിര്‍ത്തി അടയ്ക്കുകയും വിദേശ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തെ ചെറുക്കുന്നതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ ഓസ്‌ട്രേലിയക്കായിട്ടുണ്ട്. ടി20 ലോകകപ്പ് ഈ ഒക്ടബോറില്‍ നടക്കേണ്ടത് ഓസ്‌ട്രേലിയയിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് മാറ്റിവെക്കാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Thursday, May 21, 2020, 16:42 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X