Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് തിരിച്ചടി; ഹിമാ ദാസ് ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല

ദില്ലി: ഇന്ത്യയുടെ യുവതാരം ഹിമാ ദാസ് ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നും പിന്മാറി. പരിക്ക് ഭേദമാകാത്തതുകൊണ്ടാണ് ഹിമയുടെ പിന്മാറ്റം. റിലേയില്‍ മത്സരിക്കുന്ന ഹിമ ദോഹയിലേക്കില്ലെന്ന് ഇന്ത്യന്‍ അത്ലറ്റിക് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നടുവേദനയാണ് താരത്തിന് വിനയായതെന്നാണ് റിപ്പോര്‍ട്ട്. ഹിമയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

ഹിമ ഉള്‍പ്പെടെ ഏഴ് വനിതകളാണ് ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത്. 4ഃ400 മീറ്ററിലും 4ഃ400 മിക്‌സഡ് റിലേയിലും ഹിമ പങ്കെടുക്കേണ്ടതായിരുന്നു. ജിഷ മാത്യു, എംആര്‍ പൂവമ്മ, രേവതി വീരമണി, ശുഭ വെങ്കിടേശന്‍, വികെ വിസ്മയ, രാംരാജ് വിത്യ എന്നിവരാണ് മറ്റു താരങ്ങള്‍. റണ്ട് റിലേ ടീമിലും ഹിമയ്ക്ക് പങ്കെടുക്കാനാകാത്തതിനാല്‍ പകരക്കാരെ നിശ്ചിയിച്ചുകഴിഞ്ഞു.

Hima Das

ഏഷ്യന്‍ ഗെയിംസിനുശേഷം ഹിമയെ പരിക്ക് അലട്ടുന്നുണ്ട്. ഈ വര്‍ഷം ജൂലൈ 2ഉം 20ഉം ഇടയില്‍ നടന്ന യൂറോപ്യന്‍ മീറ്റുകളില്‍ നാല് സ്വര്‍ണം സ്വന്തമാക്കിയ ഹിമ ഫോമിലേക്ക് തിരിച്ചെത്തിയതായിരുന്നു. ഓഗസ്തില്‍ മറ്റൊരു സ്വര്‍ണം കൂടി താരം നേടിയെങ്കിലും 400 മീറ്ററില്‍ ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത സ്വന്തമാക്കാനായില്ല. അടുത്തവര്‍ഷം ഒളിമ്പിക്‌സ് കൂടി നടക്കാനിരിക്കെ പരിക്ക് പൂര്‍ണമായും ഭേദമാകാതെ ട്രാക്കിലിറങ്ങേണ്ടെന്നാണ് ഹിമയുടെ തീരുമാനം.

Story first published: Thursday, September 19, 2019, 11:15 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+