വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്മയക്കുതിപ്പുമായി ഹിമ ദാസ്, രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം സ്വര്‍ണം; അനസിനും സ്വര്‍ണനേട്ടം

ദില്ലി: ഇന്ത്യന്‍ സ്പ്രിന്റര്‍ ഹിമ ദാസിന് ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന ടബോര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം. 200 മീറ്റര്‍ ഓട്ടത്തിലാണ് ഇന്ത്യന്‍ യുവതാരം ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഹിമ നേടുന്ന നാലാം അന്താരാഷ്ട്ര സ്വര്‍ണമാണിത്. മത്സരത്തില്‍ ഹിമ 23.25 സെക്കന്റില്‍ ഫിനിഷ് ചെയ്തു. മലയാളി കൂടിയായ വി കെ വിസ്മയയ്ക്കാണ് രണ്ടാം സ്ഥാനം. 23.43 ആണ് വിസ്മയയുടെ സമയം.

സസ്‌പെന്‍സ് തീരുന്നു... വിന്‍ഡീസ് പര്യടനത്തിന് കോലിയുണ്ടോ? തീരുമാനമെടുത്ത് സൂപ്പര്‍ താരംസസ്‌പെന്‍സ് തീരുന്നു... വിന്‍ഡീസ് പര്യടനത്തിന് കോലിയുണ്ടോ? തീരുമാനമെടുത്ത് സൂപ്പര്‍ താരം

മീറ്റില്‍ ഇന്ത്യയുടെ മുഹമ്മദ് അനസും സ്വര്‍ണനേട്ടത്തിലെത്തി. 45.40 സെക്കന്റില്‍ അനസ് സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ ടോം നോഹ് നിര്‍മല്‍ 46.59 സെക്കന്റില്‍ വെള്ളിയും എംപി ജാബിര്‍ 47.16 സെക്കന്റില്‍ വെങ്കലും നേടി. ക്ലാദ്‌നോ മീറ്റലും ഇതേ ഇനത്തില്‍ അനസ് സ്വര്‍ണം നേടിയിരുന്നു. മീറ്റില്‍ 45.21 സെക്കന്റില്‍ ഫിനിഷ് ചെയ്ത താരം ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതയും നേടി.

himadas

പോളണ്ടിലെ പൊസ്‌നാന്‍ മീറ്റലും, കുട്‌നോ മീറ്റലും ക്ലാദ്‌നോ മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റിലും ഹിമ സ്വര്‍ണം നേടിയിരുന്നു. മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനായ ഹിമ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ്. 200 മീറ്ററിലും 400 മീറ്ററിലും ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഹിമയ്ക്ക് കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന മീറ്റുകളില്‍ ഹിമ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, July 18, 2019, 9:47 [IST]
Other articles published on Jul 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X