Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക മീറ്റില്‍ ചരിത്രമെഴുതിയ ഹിമ ദാസിന്റെ കോച്ചിനെതിരെ ലൈംഗിക പീഡന കേസ്

ഗുവാഹാട്ടി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഹിമ ദാസിന്റെ പരിശീലകനായ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക പീഡന ആരോപണം. നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതേതുടര്‍ന്ന്, ഗുവാഹാട്ടി പോലീസ് നിപ്പോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

മെയ് പകുതിയോടെ നിപ്പോണ്‍ ഗുവാഹാട്ടി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തവെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ജൂണ്‍ 22-നാണ് അത്‌ലറ്റ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പരിശീലകനെ ഒരു തവണ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

himadas

എന്നാല്‍, താന്‍ നിരപരാധിയാണെന്നും സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതികാരമാണ് പെണ്‍കുട്ടിയുടേതെന്നും കോച്ച് പ്രതികരിച്ചു. 100, 200 മീറ്ററില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റ് തന്നെ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള അസം സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൂടുതല്‍ പ്രകടന മികവുള്ള താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്. ഇതിന്റെ പ്രതികാരമായാണ് തനിക്കെതിരായ ലൈംഗിക പീഡന പരാതിയെന്നും പരിശീലകന്‍ വ്യക്തമാക്കി.

മെയ് 18നാണ് പീഡനം നടന്നായി പറയുന്നത്. പരാതി നല്‍കിയതാകട്ടെ ജൂണ്‍ മാസത്തിലും. മാത്രമല്ല, തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കെട്ടിച്ചമച്ച കേസാണിത്. തന്റെ സഹപ്രവര്‍ത്തകര്‍ ആര്‍ക്കും ഇതേക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് വിശദമായ അന്വേഷണത്തിനുശേഷം മാത്രം പരിശീലകനെ അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Story first published: Sunday, July 29, 2018, 11:31 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+