Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2007ല്‍ വിലക്ക് ലഭിച്ചതെന്തിന്? എല്ലാത്തിനും കാരണം ആ ഗുണ്ടകള്‍, ഗിബ്‌സ് വെളിപ്പെടുത്തുന്നു

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ മുന്‍നിരയിലാണ് ഹെര്‍ഷ്വല്‍ ഗിബ്‌സിന്റെ സ്ഥാനം. ഓസ്‌ട്രേലിയക്കെതിരേ റെക്കോഡ് റണ്‍സ് മറികടന്ന് ദക്ഷിണാഫ്രിക്ക ജയിച്ച മത്സരത്തിലടക്കം ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും ഓര്‍ത്തിക്കാന്‍ സാധിക്കുന്ന മികച്ച പല പ്രകടനങ്ങളും അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്. ഇപ്പോഴിതാ 2007ല്‍ വിലക്ക് നേരിട്ടതിന്റ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗിബ്‌സിപ്പോള്‍. ഒരു ആരാധകന്‍ ചോദ്യത്തിന് ട്വിറ്ററിലൂടെയാണ് ഗിബ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2007ലെ പാകിസ്താന്‍ പരമ്പരയ്ക്കിടയ്ക്കാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഗിബ്‌സിന് വിലക്ക് നേരിട്ടത്. അത് പാകിസ്താന്‍ ആരാധകരുടെ മോശം പെരുമാറ്റം കൊണ്ടാണെന്നാണ് ഗിബ്‌സ് വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വളരെ അസ്വസ്തരാക്കിയ പരമ്പരയായിരുന്നു അത്. ചില ഗുണ്ടാ പാകിസ്താന്‍ ആരാധകര്‍ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു. നിയന്ത്രണം വിട്ടപ്പോള്‍ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയെന്ന് ആരാധകരെ വിളിച്ചു. ഇതിനാണ് വിലക്ക് ലഭിച്ചത് - ഗിബ്‌സ് പറഞ്ഞു.

herschellegibbs

വിലക്കിനെതിരേ ഗിബ്‌സ് അപ്പീലിന് പോയെങ്കിലും ഐസിസി ഇത് പരിഗണിച്ചില്ല. ഗിബ്‌സ് വംശീയാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി താരത്തെ വിലക്കിയത്. ഗിബ്‌സിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് ഒപ്പിയെടുത്ത് തെളിവായതോടെ താരത്തിന് പുറത്തിരിക്കേണ്ടി വന്നു. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് തന്റെ ആത്മകഥയായ ടു ദി പോയിന്റിലും സ്മിത്ത് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 90 ടെസ്റ്റും 248 ഏകദിനവും 23 ടി20യും ഗിബ്‌സ് കളിച്ചിട്ടുണ്ട്.

Story first published: Wednesday, January 22, 2020, 16:55 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+