For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസിന്റെ റെക്കോഡ് റണ്‍സ് മറികടന്ന തന്റെ ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ഗിബ്‌സ്

കേപ്ഡൗണ്‍: കൊറോണ വ്യാപനം യൂറോപ്പും കടന്ന് ആഫ്രിക്കയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ് ആഫ്രിക്കന്‍ രാജ്യങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡിനെത്തുടര്‍ന്നുള്ള മരണസംഖ്യ രണ്ട് ലക്ഷം കടന്നു. കോവിഡ് മൂലം നിരവധി ജീവിതങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ മാതൃകയാകുന്ന പ്രവര്‍ത്തിക്കൊരുങ്ങുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സ്. ഓസ്‌ട്രേലിയയുടെ 435 റണ്‍സെന്ന വിജയലക്ഷ്യത്തെ ദക്ഷിണാഫ്രിക്ക മറികടന്നപ്പോള്‍ നിര്‍ണ്ണായകമായത് ഗിബ്‌സിന്റെ ബാറ്റിങ് മികവാണ്. തന്റെ കരിയറിലെത്തന്നെ മികച്ച സ്‌കോറായ 175 റണ്‍സാണ് ഗിബ്‌സ് അടിച്ചെടുത്തത്. ഇതിനുപയോഗിച്ച ബാറ്റ് ലേലം ചെയ്ത് കോവിഡ് ബാധിതരെ സഹായിക്കാനൊരുങ്ങുകയാണ് ഗിബ്‌സ്. ബാറ്റിന്റെ ചിത്രം ഉള്‍പ്പെടെ ലേലം ചെയ്യുന്ന വിവരം ഗിബ്‌സ് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2006 മാര്‍ച്ച് 12ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന അഞ്ചാം ഏകദിനത്തിലാണ് ചരിത്ര സ്‌കോര്‍ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഓഏസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സാണ് അടിച്ചെടുത്തത്. 105 പന്തില്‍ 164 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 111 പന്തില്‍ 175 റണ്‍സാണ് ഗിബ്‌സ് നേടിയത്. ഇതില്‍ 21 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് (90), മാര്‍ക്ക് ബൗച്ചര്‍ (50) എന്നിവരുടെ പ്രകടനവും നിര്‍ണ്ണായകമായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ബൗണ്ടറിയിലൂടെ ബൗച്ചര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം ഉറപ്പിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും റണ്‍സ് പിറന്ന ചരിത്ര മത്സരത്തിലെ ബാറ്റാണ് ഗിബ്‌സ് കൊറോണയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി ലേലത്തിന് വെക്കുന്നത്. ഗിബ്‌സിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും പ്രധാന മത്സരമാണിത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ബാറ്റാണിത്. ഇതുവരെയായും ആര്‍ക്കും നല്‍കാതെ സൂക്ഷിച്ചിരുന്ന ബാറ്റാണ് ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ അദ്ദേഹം ലേലത്തിന് വെക്കുന്നത്.

herschellegibbs

ഗിബ്‌സിനെക്കൂടാതെ പല താരങ്ങളും കൊറോണ ബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ബിസിസി ഐ 51 കോടി രൂപയും കോറോണ ബാധിതരെ സഹായിക്കുന്നതിനുവേണ്ടി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൊറോണയെത്തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളെല്ലാം നഷ്ടമായതോടെ സ്‌പോണ്‍സര്‍ തുകയെല്ലാം ബാധ്യതയായി മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ പ്രതിഫലം വരെ വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചു. ബിസിസി ഐയുടെ പ്രധാന വരുമായ മാര്‍ഗങ്ങളിലൊന്നായ ഐപിഎല്‍ ഇത്തവണ നടത്താന്‍ സാധിക്കാത്തതും കടുത്ത തിരിച്ചടിയായി. ഇത്തരത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാ മേഘലയും നേരിടുന്നത്. ഫുട്‌ബോള്‍ താരങ്ങള്‍ കൊറോണ ബാധിതരെ സഹായിക്കുന്നതിനുവേണ്ടി ഒരു ക്യാംപെയ്ന്‍ നടത്തിയിരുന്നു. മെസ്സി, റൊണാള്‍ഡോ, സെവന്‍ഡോസ്‌കി തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങളും ഇതിലേക്ക് വന്‍ തുക സംഭാവന നല്‍കിയിട്ടുണ്ട്.

Story first published: Saturday, May 2, 2020, 13:51 [IST]
Other articles published on May 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+