കൊച്ചി: ഐഎസ്എല്‍ ക്ലബ്ബ് എഫ്സി ഗോവയെ മികച്ച ടീമാക്കി മാറ്റിയ പരിശീലകന് സെര്‍ജിയോ ലൊബേറയെ മാനേജ്മെന്റ് പുറത്താക്കി. ടീം തുടര്‍ജയങ്ങളുമായി കുതിക്കുമ്പോഴാണ് ലൊബേറെ പുറത്താക്കിയിരിക്കുന്നത്. ടീമിന്റെ പ്രകടനമല്ല ഇദ്ദേഹത്തിന്റെ പുറത്താകലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബ് മാനേജ്മെന്റുമായും കളിക്കാരുമായുള്ള പ്രശ്നങ്ങള്‍ ലൊബേറയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കി. അദ്ദേഹത്തിന്റെ സഹപരിശീലകന്‍ ജീസസ് ടാറ്റോയേയും ഒഴിവാക്കിയിട്ടുണ്ട്.
റിസര്‍വ് ടീമിന്റെ പരിശീലകന് ഡെറിക് പെരേരയാണ് താത്കാലിക ചുമതല ഏറ്റെടുക്കുക. 15 കളികളില്‍നിന്നും 30 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ടീം ഇത്തവണ പ്ലേ ഉറപ്പിച്ചിട്ടുണ്ട്. പലതവണ കൈവിട്ട കിരീടം ഇക്കുറി ഗോവ നേടിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ പരിശീലകനുമായുള്ള കരാര്‍ പുതുക്കാന്‍ ഗോവ വിസമ്മതിച്ചത് അപ്രതീക്ഷിതമാണ്. ലീഗ് റൗണ്ടില്‍ മൂന്ന് കളികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
ഇന്ത്യ- ന്യൂസിലാന്‍ഡ്: തൂത്തുവാരാന്‍ കോലിപ്പട... നടന്നാല്‍ ലോക റെക്കോര്‍ഡ്, ഡ്രീം ഇലവന് കാണാം
2017ലാണ് ലൊബേറ ഗോവ പരിശീലകനാകുന്നത്. ആദ്യ സീസണില്‍ തന്നെ ടീമിനെ പ്ലേ ഓഫിന് അര്‍ഹരാക്കി. ചെന്നൈയിന് എഫ്സിയോടാണ് അന്ന് തോറ്റത്. രണ്ടാം സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ബെംഗളുരു എഫ്സിക്കെതിരെ തോറ്റു. മൂന്നാമത്തെ സീസണിലും ടീം മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടയിലാണ് പുറത്താക്കപ്പെട്ടത്. ലൊബേറ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ പരിശീലകന് എല്‍ക്കോ ഷട്ടോരി സീസണ് ഒടുവില്‍ ക്ലബ്ബ് വിട്ടാല്‍ ലൊബേറ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.