വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ദേഹം ക്രിക്കറ്റിന്റെ ദൈവം തന്നെ; ഇതിഹാസ താരത്തെ പുകഴ്ത്തി ശ്രീശാന്ത്

കൊച്ചി: ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് കിരീടനേടത്തിന്റെ ഒമ്പതാം വാര്‍ഷികവും കടന്ന് പോയിരിക്കുന്നു. ക്രിക്കറ്റ് പ്രേമികളില്‍ അവിസ്മരണീയ ഓര്‍മകള്‍ സമ്മാനിച്ച 2011ലെ ഏകദിന ലോകകപ്പിന്റെ ഭാഗമായിരുന്നു മലയാളി താരം ശ്രീശാന്ത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ദൈവമെന്ന വിളിപ്പേര് സച്ചിന് വിശേഷണം മാത്രമല്ല അത് സത്യമാണെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ ഭാഗ്യം സച്ചിന്റെ ടെണ്ടുല്‍ക്കറുടെ കാലഘട്ടത്തില്‍ കളിക്കാന്‍ സാധിച്ചതാണ്.

അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് അവിശ്വസനീയമാണ്. ഇന്ത്യയെ ഇത്രയും ഉയരത്തിലേക്കെത്തിച്ച അദ്ദേഹം തന്നെയാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ദൈവം. ഞാനുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിനെക്കണ്ടിട്ടാണ്. അദ്ദേഹത്തെ കാണണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അദ്ദേഹത്തിനൊപ്പം കളിക്കാനും സച്ചിനൊപ്പം ലോകകപ്പ് കിരീടം നേടാനും സാധിച്ചു-ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചത്.

ഐപിഎല്ലിലെ പ്രിയ മുഹൂര്‍ത്തം... അതിനേക്കാള്‍ മികച്ചതില്ല, ചിത്രം പുറത്തുവിട്ട് വാര്‍ണര്‍ഐപിഎല്ലിലെ പ്രിയ മുഹൂര്‍ത്തം... അതിനേക്കാള്‍ മികച്ചതില്ല, ചിത്രം പുറത്തുവിട്ട് വാര്‍ണര്‍

sreesanth

റണ്‍സ് വഴങ്ങാന്‍ ശ്രീശാന്ത് കോഴ വാങ്ങിയെന്ന കേസില്‍ ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിലക്ക് ഏര്‍ വര്‍ഷമാക്കി കുറച്ചു. നിലവില്‍ ശിക്ഷാ കാലാവധി അവസാനിച്ച ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ ശ്രീശാന്ത് കളിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ശ്രീശാന്തിനെ കളിപ്പിക്കുന്നതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ 37കാരനായ ശ്രീശാന്തിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക അത്ര എളുപ്പമല്ല.

മികച്ച പേസര്‍മാരെക്കുറിച്ചും ശ്രീശാന്ത് പ്രതികരിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍മാരെയാണ് ഏറ്റവും മികച്ചതായി തോന്നിയത്. 2005ലെ ആഷസ് ടെസ്റ്റിലെ ഇംഗ്ലണ്ട് പേസര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ വ്യക്തിപരമായി ഏറെ ആസ്വദിച്ചിരുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും ശ്രീശാന്ത് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ 27 ടെസ്റ്റും 53 ഏകദിനവും 10 ടി20യും കളിച്ച ശ്രീശാന്ത് മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമാണ് 169 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന് കായിക ലോകം നിശ്ചലമായിരിക്കുന്ന സാഹചര്യത്തിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഓര്‍മകള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. തുടക്കത്തിലേ തകര്‍ച്ചയ്ക്ക് ശേഷം ഗൗതം ഗംഭീറും എം എസ് ധോണിയും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

Story first published: Friday, April 3, 2020, 11:40 [IST]
Other articles published on Apr 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X