Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്റെ ബാറ്റിങ് ഇന്‍സമാമിനെ ഓര്‍മ്മിപ്പിക്കുന്നു; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് യുവരാജ് സിങ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ യുവരാജ് സിങ്ങിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ഫോം നഷ്ടപ്പെട്ട യുവി കഴിഞ്ഞിടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും പ്രശംസിക്കുന്നതിലും മുന്‍നിരയില്‍ത്തന്നെയുള്ള യുവരാജ് സിങ് ഇപ്പോള്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ആദ്യ കാല ബാറ്റിങ് മുന്‍ പാക് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇന്‍സമാം ഉല്‍ഹഖിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് യുവി അഭിപ്രായപ്പെട്ടത്.

രോഹിത് ടീമില്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിച്ചിരുന്നു. ഒരാളെ കൂടുതല്‍ സമയം നോക്കി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. സമാന രീതിയിലാണ് ബാറ്റ് ചെയ്യുമ്പോഴും. ക്രീസില്‍ അല്‍പ്പനേരം നിന്ന് പിച്ചുമായി പൊരുത്തപ്പെട്ട ശേഷം മാത്രമേ താരം തന്റെ തനത് ശൈലിയിലേക്കെത്തുകയുള്ളൂ. ഇതേ രീതിയിലാണ് ഇന്‍സമാമും ബാറ്റ് ചെയ്യുന്നത്.- യുട്യൂബിലെ ചാറ്റ് ഷോയ്ക്കിടെ യുവരാജ് പറഞ്ഞു.കളിക്കളത്തിലെ നല്ല സുഹൃത്തുക്കളായിരുന്നു യുവരാജും രോഹിതും. യുവരാജ് സിങ്ങിന് വിരമിക്കല്‍ മത്സരം നല്‍കാന്‍ ബിസിസി ഐ തയ്യാറാകാതെ ഇരുന്നപ്പോള്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു.

yuvrajandrohit

നിങ്ങള്‍ മികച്ചൊരു യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്നാണ് യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനത്തിന് ശേഷം രോഹിത് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും യുവരാജ് നിര്‍ണ്ണായകമായിരുന്നു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറ് സിക്‌സ് നേടിയതുമെല്ലാം യുവരാജിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളാണ്. 2011ലെ ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിയസ് ബഹുമതി യുവരാജിനായിരുന്നു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 58 ടി20യില്‍ നിന്ന് 1177 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 132 ഐപിഎല്ലുകളില്‍ നിന്നായി 2750 റണ്‍സും യുവിയുടെ പേരിലുണ്ട്. ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുവി കളിച്ചിരുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ യുവരാജ് മുന്‍പന്തിയിലുണ്ട്. കൊറോണ വൈറസ് ലോക വ്യാപകമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പല താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ബിസിസി ഐ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ നല്‍കിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ 50 ലക്ഷം രൂപയും സുരേഷ് റെയ്‌ന 52 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

Story first published: Sunday, April 5, 2020, 13:28 [IST]
Other articles published on Apr 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+